ADVERTISEMENT

കടലിൽനിന്നും പൊങ്ങിവന്ന കൂറ്റൻ തിമിംഗലത്തെ ചുംബിക്കുന്ന യുവാവിന്റെ വിഡിയോ വൈറൽ. യുവാവ് കൈകൊണ്ട് വെള്ളത്തിൽ ശബ്ദമുണ്ടാക്കിയതിനു പിന്നാലെ തിമിംഗലം പുറത്തേക്ക് വരികയായിരുന്നു. യുവാവ് തിമിംഗലത്തിന്റെ വായഭാഗത്ത് തലോടുന്നതും വിഡിയോയിൽ കാണാം.

ബോട്ടിലെത്തിയ യുവാവ് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് തിമിംഗലത്തെ വിളിച്ചുവരുത്തുന്നത്. തിമിംഗലത്തിന്റെ മുഖം ചേർത്തുപിടിച്ച് ചുംബിക്കുകയും പിന്നാലെ തിമിംഗലം കടലിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു. യുവാവിന്റെ ധൈര്യത്തെ പ്രശംസിക്കുന്നതിനോടൊപ്പം ഇത് അപകടമാണെന്ന് വിഡിയോ കണ്ടവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com