ADVERTISEMENT

സ്യൂട്ട്കേസിനുള്ളിൽ പാമ്പുകൾക്കൊപ്പം കിടക്കുന്ന കൊച്ചു പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അരിയാന എന്നാണ് ഈ പെൺകുട്ടിയുടെ പേര്. യാതൊരു ഭയവുമില്ലാതെയാണ് കൊച്ചുമിടുക്കി പാമ്പുകൾക്കൊപ്പം കിടക്കുന്നത്.

പത്ത് വലിയ ബോൾ പെരുമ്പാമ്പുകളെ ശരീരത്തിലിട്ട് സ്യൂട്ട്കേസിൽ ചുരുണ്ടുകിടക്കുകയായിരുന്നു അരിയാന. സ്യൂട്ട് കേസ് തുറന്നതും ‘ഹലോ എവരിബഡി’ എന്ന് പറഞ്ഞുകൊണ്ട് കാഴ്ചക്കാരെ അഭിസംബോധന ചെയ്തു. ഈ സമയം പെൺകുട്ടിയുടെ ദേഹത്ത് പാമ്പുകൾ ഇഴയുന്നുണ്ടായിരുന്നു. ഒരു പാമ്പ് മുഖത്തേക്ക് വലിഞ്ഞുകയറുന്നതും വിഡിയോയിൽ കാണാം.

പാമ്പുകളെ അനായാസം കൈകാര്യം ചെയ്യുന്ന അരിയാനയുടെ നിരവധി വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെരുമ്പാമ്പിനെ കെട്ടിപ്പിടിച്ച് കിടക്കുകയും മടിയിൽവച്ച് താലോലിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ കണ്ട് ആരും അനുകരിക്കരുതെന്ന് കാഴ്ചക്കാർ വ്യക്തമാക്കുന്നുണ്ട്. ഇത്രയും ധൈര്യത്തോടെ പാമ്പുമായി ഇടപഴകുന്ന അരിയാനയെ പ്രശംസിക്കുന്നതിനൊപ്പം മുന്നറിയിപ്പും ആളുകൾ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com