ADVERTISEMENT

ആകാശത്തുനിന്നു നോക്കിയാൽ മണലിൽ വിരിഞ്ഞ നക്ഷത്രം പോലെ. ദൂരെ നിന്നു നോക്കിയാൽ പിരമിഡ് പോലെ.  നൂറുമീറ്റർ തലപ്പൊക്കവുമായി മൊറോക്കോയുടെ മാന്ത്രിക സൗന്ദര്യമായി നിലകൊള്ളുന്ന ലാല ലാലിയ എന്ന മണൽക്കൂനയുടെ പ്രായവും പിറവി രഹസ്യവും ചികഞ്ഞെടുത്തിരിക്കുകയാണ് ഭൂമിശാസ്ത്ര ഗവേഷകരുടെ രാജ്യാന്തര സംഘം. 

കാറ്റുവാരിയെറിയുന്ന മണൽത്തരികൾ ഒത്തുകൂടി മണലാരണ്യങ്ങളിലെ കൂനകളായിത്തീർന്ന് പ്രകൃതിയുടെ വിസ്മയമാകുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ പഠനം നടത്തിയവർ ഞെട്ടിപ്പോയി: മണൽക്കൂനയുടെ അടിത്തട്ടിന്റെ പഴക്കം 13,000 വർഷം! 

Read Also: ലോകത്തിന്റെ ചൂഷണം ഏറ്റുവാങ്ങുന്ന പാവം ജീവി! പൊന്നും വില, മാഫിയകൾ പിന്നാലെ

മുകൾത്തട്ടുകൾക്ക് അത്രയുമില്ല. കൂടിവന്നാൽ 1000 വർഷം. തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്കുനിന്നും വീശിയടിക്കുന്ന കാറ്റാണ് ഈ മണൽക്കൂനയുടെ പിറവി രഹസ്യം. കിഴക്കുനിന്നു വീശുന്ന മറ്റൊരു കാറ്റ് ഓരോ വർഷവും 50 സെന്റിമീറ്റർ  മണൽക്കൂനയെ പടിഞ്ഞാറോട്ടു നീക്കുന്നുമുണ്ട്.

English Summary:

Moroccan sand dune Lala Lallia is 13,000 yrs old, took 900 yrs to form, reveal scientists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com