കൂട്ടത്തിൽ മിടുക്കനായ ‘ലീബെത്ത്’; സഞ്ചാരി സ്രാവ് നീന്തിയത് 3,200 കിലോമീറ്റർ
Mail This Article
യുഎസിലെ സൗത്ത് കാരോലൈനയിൽനിന്ന് ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിൽപെട്ട ഒരു സ്രാവ് 3,200 ഓളം കിലോമീറ്റർ സഞ്ചരിച്ചെന്നു കണ്ടെത്തൽ. ലീബെത്ത് എന്ന സ്രാവ് ആണ് സൗത്ത് കാരോലൈനയിലെ സമുദ്രപ്രദേശത്തുനിന്ന് ഗൾഫ് ഓഫ് മെക്സിക്കോയിലേക്ക് യാത്രചെയ്തത്. ഇതിന്റെ ശരീരത്തിൽ ഘടിപ്പിച്ച ട്രാക്കിങ് ഉപകരണം പരിശോധിച്ചപ്പോഴാണ് യാത്രാദൂരം വ്യക്തമായത്.
ഡിസംബറിലാണ് ലീബെത്ത് യാത്ര തുടങ്ങിയത്. ഫെബ്രുവരിയിൽ ഗൾഫ് ഓഫ് മെക്സിക്കോയിൽ എത്തിയതായി ഗവേഷകർ പറയുന്നു. ഇതിനുമുൻപ് ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിലെ സ്രാവുകളൊന്നും ഇത്രയും ദൂരം യാത്ര ചെയ്തതായി അറിവില്ലെന്നും അവർ വ്യക്തമാക്കി. അറ്റ്ലാന്റിക് വൈറ്റ് ഷാർക്ക് കൺസർവൻസി മാസാച്യുസിറ്റ്സ് സർക്കാരിന്റെ സഹകരണത്തോടെ 300 സ്രാവുകൾക്ക് ട്രാക്കിങ് ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ സ്രാവായിരുന്നു ലീബെത്ത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
Read Also: വെള്ളം കിട്ടാതെ ബെംഗളൂരു: തടാകങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഒരു യുവാവിന്റെ പോരാട്ടം.
ലീബെത്ത് ഇപ്പോൾ വിദഗ്ധരുടെ നിരീക്ഷത്തിലാണ്. ഗൾഫ് ഓഫ് മെക്സിക്കൻ സമുദ്രപ്രദേശം വൈറ്റ് ഷാർക്കിന് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം.