രണ്ടിനം മീനുകളെ കണ്ടെത്തി; പേരിട്ടത് ഗവേഷകന്റെ അമ്മയുടെയും സുഹൃത്തിന്റെയും പേരുകൾ ചേർത്ത്
Mail This Article
ഇന്ത്യൻ സമുദ്രമത്സ്യസമ്പത്തിലേക്കു രണ്ടിനം മീനുകളെ കണ്ടെത്തിയതായി ചങ്ങനാശേരി സ്വദേശി ടോജി തോമസ്. പഠനങ്ങളിലൂടെ മീനുകളെ കണ്ടെത്തി അവയ്ക്കു ശാസ്ത്രീയ നാമകരണം ചെയ്ത് റീജനൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചതായി ടോജി പറഞ്ഞു.
മുരൽ– കോലാൻ ഇനത്തിൽ പെട്ട മീനുകളുടെ പുതിയ സ്പീഷീസുകളെയാണു കണ്ടെത്തിയത്. ചങ്ങനാശേരി എസ്ബി കോളജിന്റെയും സുവോളജി വിഭാഗം റിട്ട. മേധാവിയും മാർഗദർശിയുമായ ഡോ. ജോസ് പി. ജേക്കബിന്റെയും പേരുകൾ കൂട്ടിച്ചേർത്ത് ആദ്യത്തെ മീനിന് ‘അബ്ലെന്നെസ് ജോസ്ബർക്‌മെൻസിസ്’ എന്ന പേരു നൽകി.
ഗവേഷണത്തിന് ഏറ്റവും കൂടുതൽ സഹായിച്ച അമ്മയുടെ ഗ്രേസി എന്ന പേരും അലീന എന്ന സുഹൃത്തിന്റെ പേരും സമന്വയിപ്പിച്ച് ‘അബ്ലെന്നെസ് ഗ്രേസാലി’ എന്ന പേര് രണ്ടാമത്തെ മീനിനും നൽകി.
ചങ്ങനാശേരി പാറേൽ പള്ളി ഇടവകയിലെ കല്ലുകളം കുടുംബത്തിലെ അംഗങ്ങളായ തോമസ്– ഗ്രേസി ദമ്പതികളുടെ മകനാണു ടോജി.