ADVERTISEMENT

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലും പാകിസ്ഥാനിലുമായുണ്ടായ പ്രളയക്കെടുതിയിൽ ആൾനാശം ഉൾപ്പെടെ കനത്ത നഷ്ടമാണുണ്ടായത്. എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്നും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മഞ്ഞുതടാകങ്ങളിൽ നിന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ഇരുരാജ്യങ്ങളിലുമായി താമസിക്കുന്ന 50 ലക്ഷം പേർ അപകടത്തിലാണെന്നും പഠന റിപ്പോർട്ട്. ലോകകണക്കിൽ 15 മില്യൺ ആളുകളുടെ ജീവൻ അപകടത്തിലെന്നാണ് വിവരം. 

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ന്യൂകാസ് സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ടിലാണ് വിവരങ്ങൾ. കാലാവസ്ഥ വ്യതിയാനമാണ് മഞ്ഞുതടാകത്തിന്റെ തകർച്ചയിലേക്ക് നയിക്കുന്നത്. ‌ന്യൂകാസ് സര്‍വകലാശാലയിൽ നിന്നുള്ള സംഘം 1089 മഞ്ഞുതടാകങ്ങളും, അതിന്റെ 50 കിലോമീറ്റർ വിസ്തൃതിയിലുള്ള ജനസംഖ്യയും പരിശോധിച്ചു. 

പ്രധാനമായും ഇന്ത്യ, പാക്കിസ്താന്‍, പെറു, ചൈന എന്നീ രാജ്യങ്ങളായിരിക്കും ഇതിന്റെ പ്രത്യാഘാതം നേരിടാൻ പോകുന്നത്. പാകിസ്ഥാനിലും ഇന്ത്യയിലുമായി താമസിക്കുന്ന 5 മില്യൺ ആളുകളെ ഇത് ബാധിക്കും. ഇത് ഏത് സമയത്തും സംഭവിക്കാം. പക്ഷേ എപ്പോൾ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ സാധിക്കില്ല എന്നതാണ് ഏറ്റവും വലിയ അപകടമെന്നും വിദ​ഗ്ധർ പറയുന്നു.

English Summary: 'Ice lake burst flood': 50 lakh India-Pak people at risk: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com