ഷോപ്പിങ് കോംപ്ലക്സിനുള്ളിൽ അവശനിലയിൽ തെരുവുനായ; നേരിട്ടത് ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം!

Dog sexually assaulted in shopping hub in Mumbai
പ്രതീകാത്മക ചിത്രം
SHARE

മനുഷ്യൻ മൃഗങ്ങളോട് ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുംബൈയിൽനിന്നു പുറത്തുവരുന്നത് പവായ് മേഖലയിലെ ഷോപ്പിങ് കോംപ്ലക്സിനുള്ളിൽ വച്ച് തെരുവുനായയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. കൂടാതെ ജനനേന്ദ്രിയത്തിൽ 11 ഇഞ്ച് വലുപ്പമുള്ള തടികൊണ്ടുള്ള വടിയും വെറ്റിനറി ഡോക്ടർമാർ കണ്ടെത്തി.

എട്ടു വയസ്സ് പ്രായം ചെന്ന നൂറി എന്ന നായയാണ് പീഡനത്തിനിരയായതെന്നാണ് വിവരം. ഷോപ്പിങ് മാളിനുള്ളിൽ ബോധമില്ലാത്ത കിടക്കുന്ന നായയുടെ ദൃശ്യങ്ങൾ ദേവി സേഠ് എന്ന മൃഗസ്നേഹിക്കു ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ദൃശ്യങ്ങൾ ലഭിച്ച ഉടൻ ദേവി സേഠ് സ്ഥലത്തെത്തി. രക്തത്തിൽ കുളിച്ച നിലയിൽ നായ കിടക്കുന്ന കാഴ്ചയാണ് തങ്ങൾ അവിടെ കണ്ടതെന്ന് ദേവി സേഠ് വ്യക്തമാക്കി. സമീപത്തുകൂടി നിരവധി ആളുകൾ  കടന്നു പോയെങ്കിലും ആരും നായയെ ശ്രദ്ധിക്കുക പോലും ചെയ്തില്ല. ഉടൻതന്നെ സന്നദ്ധ സംഘടനയായ വേൾഡ് ഫോർ ഓൾസിന്റെ കേന്ദ്രത്തിലേക്ക് നായയെ എത്തിക്കുകയായിരുന്നു.

വെറ്റിനറി ഡോക്ടർമാരുടെ സഹായത്തോടെ കേന്ദ്രത്തിൽ വച്ച് തന്നെ തടിക്കഷണം നീക്കം ചെയ്തെങ്കിലും നായയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഐപിസി സെക്ഷൻ 377, 429 എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇനിയും തിരിച്ചറിയാനായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഷോപ്പിങ് മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിജയ് ദാലി വ്യക്തമാക്കി.

English Summary: Dog sexually assaulted in shopping hub in Mumbai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA