ADVERTISEMENT

വീട്ടുകാർ നോക്കിനിൽക്കെ വലിയൊരു പാമ്പുമായി വീടിനുള്ളിലേക്ക് കടന്ന് കൊച്ചുകുട്ടി. വീട്ടിലെ ഹാളിൽ കുട്ടികളും അമ്മമാരും ഇരിക്കുന്നതിനിടെയാണ് കുട്ടി പാമ്പിന്റെ വാലിൽ പിടിച്ച് അകത്തേക്ക് പോയത്. ഉടൻതന്നെ അവരെല്ലാം പേടിച്ചരണ്ട് മാറുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Read Also: 72 തവണ പാമ്പുകടിയേറ്റ വ്യക്തി, മരിച്ചത് നൂറാം വയസ്സിൽ, ബിൽ ഹാസ്റ്റിന്റെ വിചിത്ര ജീവിതം.

യാതൊരു ഭയവും കൂടാതെയാണ് കുട്ടി പാമ്പിനെ പിടിച്ച് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നത്. ഇത് നിരവധിപ്പേർ നോക്കിനിൽക്കുകയല്ലാതെ കുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നില്ല. കുട്ടി വീടിനകത്ത് കയറിയപ്പോൾ മാത്രമാണ് ഒരാൾ പിന്നിലെത്തി പെൺകുട്ടിയുടെ കൈയിൽപിടിച്ച് പുറത്തേക്ക് കൊണ്ടുപോയത്. ഇതിനിടയ്ക്ക് കുട്ടി പാമ്പിന്റെ തലയിൽ ചവിട്ടുന്നതും വിഡിയോയിൽ കാണാം. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിച്ചതിൽ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സോഷ്യൽമിഡിയയിൽ നിരവധിപ്പേർ വിമർശിച്ചു. തലയിൽ ചവിട്ടിയ സമയം പാമ്പ് പ്രതികരിക്കാതിരുന്നത് ആ കുട്ടിയുടെ ഭാഗ്യമെന്നാണ് മറ്റുചിലർ പറയുന്നത്. 6 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്.

English Summary: Kid Play with snakes , Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com