ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന് 

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് ശേഷം സുരേഷ്ഗോപിയും തൃശൂരും സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണ്. വാദ പ്രതിവാദങ്ങളും പോരടികളുമെല്ലാം വാർത്തയാകുന്നതിനിടെ ഇടത് സര്‍ക്കാര്‍ സുരേഷ്ഗോപിയെ കൊച്ചി മെട്രോ അംബാസഡറായി നിയമിച്ചെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം

∙ അന്വേഷണം

ബിജെപി നേതാവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിയുമായ സുരേഷ്ഗോപിയെ കൊച്ചി മെട്രോയുടെ അംബാസഡറായി കേരളസര്‍ക്കാര്‍ നിയമിച്ചുവെന്ന അവകാശവാദവുമായി ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  ലാവലിന്‍ കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ ബിജെപി രാജ്യസഭാംഗമായ സുരേഷ് ഗോപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ അംബാസിഡറായി നിയമിച്ചുവെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. സുരേഷ്ഗോപി യും മുഖ്യമന്ത്രിയും ഒരുമിച്ചിരിക്കുന്ന ഒരു ചിത്രവും ഇതിനൊപ്പം കാണാം. (Archive)

suresh

നിരവധി ഇടതുവിരുദ്ധ പേജുകളില്‍ നിന്ന് സമാന അവകാശവാദങ്ങളോടെ ഇതേ ചിത്രം പങ്കുവെച്ചതായി കാണാം. (Archive)

പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണെന്നും സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ അംബാസഡറായി നിയമിച്ചിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന ചി ത്രത്തില്‍ നല്‍കിയിരിക്കുന്ന രണ്ട്  പരാമര്‍ശങ്ങള്‍ ഈ സന്ദേശം പഴയതാകാമെന്നതിന്റെ സൂചനയായി. ‘ലാവലി ന്‍ കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ’ എന്നതും ‘ബി ജെപി എംപി സുരേഷ്ഗോപി ’എന്നതുമായിരുന്നു ഈ സൂചനകള്‍.

എസ്എന്‍സി ലാവലിന്‍ കേസ് നിലവി ല്‍ 38-ാം തവണ സുപ്രീം കോടതി മാറ്റിവെച്ചിരിക്കുകയാണ്. 2024 ഫെബ്രുവരി ആറിന് നിശ്ചയിച്ച വാദംകേള്‍ക്കലിലാണ് അന്തിമവാദത്തിനായി മെയ് 1, 2 തിയതികളിലേക്ക് കേസ് മാറ്റിയത്.  ഈ ദിവസങ്ങളൊന്നും വെള്ളിയാഴ്ചയല്ല എന്നത് ആദ്യ സൂചനയായി.

2

രണ്ടാമതായി, സുരേഷ് ഗോപി നിലവില്‍ രാജ്യസഭ എംപിയല്ല. അദ്ദേഹത്തിന്റെ എംപി സ്ഥാനത്തിന്റെ കാലാവധി നേരത്തെ കഴിഞ്ഞതാണ്. 

ഇതു സംബന്ധിച്ച് സ്ഥിരീകരണത്തിനായി രാജ്യസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. 2022 ഏപ്രി ല്‍ 24 വരെയായിരുന്നു അദ്ദേഹത്തിന്റെ എംപി സ്ഥാനമെന്ന് സ്ഥിരീകരിച്ചു.

1

ഇതോടെ പ്രചരിക്കുന്ന സന്ദേശം പഴയതാകാമെന്ന വ്യക്തമായ സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ സുരേഷ് ഗോപി യെ കൊച്ചി മെട്രോ അംബാസഡറായി നിയമിക്കാനുള്ള KMRL തീരുമാനവുമായി ബന്ധപ്പെട്ട ഏതാനും മാധ്യമ റിപ്പോര്‍ട്ടുകള്‍  ലഭിച്ചു.

4

2019 ഫെബ്രുവരി 21ന്പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍  പറയുന്നത് ഇത്തരമൊരു തീരുമാനം KMRL എടുത്തുവെന്നും എന്നാല്‍ വ്യാപക വിമര്‍ശനത്തിന് പിന്നാലെ ഔദ്യോഗികമായി തീരുമാനമെടുത്തില്ലെന്ന് അറിയിക്കുകയുമായിരുന്നു എന്നാണ്.

മറ്റ്  മുഖ്യധാരാ  മാധ്യമങ്ങളിലെല്ലാം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. 2019 ഫെബ്രുവരി യില്‍ നടന്ന കൊച്ചി മെട്രോയുടെ സി.പി.എസ് ഡാറ്റാ അനലറ്റിക്കൽ പ്ലാറ്റ്ഫോം പദ്ധതി ഉദ്ഘാടനചടങ്ങിനിടെ അന്നത്തെ എംഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ അത് സ്വീ കരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് പിന്നാലെ ബിജെപി രാജ്യസഭാംഗത്തെ അംബാസഡറായി നിയമിക്കുന്ന തീരുമാനത്തിനെതിരെ പ്രതിപക്ഷമുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. തുടര്‍ന്ന്, പദ്ധതികളില്‍ സഹകരിക്കാമെന്ന് മാത്രമാണ് സുരേഷ് ഗോപി അറിയിച്ചതെന്നും ഔദ്യോഗികമായി ഒരു സ്ഥാനവും നല്‍കിയിട്ടില്ലെന്നും KMRLവ്യക്തമാക്കുകയായിരുന്നു.

തിയതി ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ നടത്തിയ തിരച്ചി ലി ല്‍ 2019 ഫെബ്രുവരി 21 ന് തന്നെ കൊച്ചി മെട്രോ ഇക്കാര്യം വിശദമാക്കി പങ്കുവെച്ച പോസ്റ്റും   കണ്ടെത്തി. 

5

ഇതോടെ നിലവില്‍ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 2019-ലെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അന്ന് തയ്യാറാക്കിയ പോസ്റ്റായിരിക്കാം പ്രചരിക്കുന്നതെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രത്തിലെ ഫെയ്സ്ബുക്ക്  പേജിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് ഈ തിയതി ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോ ധനയില്‍ യഥാര്‍ത്ഥ പോസ്റ്റ് കണ്ടെത്തി. CyberCongress എന്ന പേജിൽ നിന്ന് 2019 ഫെബ്രുവരി 21ന് തന്നെയാണ് ഈചിത്രം പങ്കുവെച്ചി രിക്കുന്നത്. (Archive) 

3

ഇതോടെ 2019-ല്‍ കൊച്ചി മെട്രോയുടെ വിവാദ തീരുമാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നതെന്ന്  വ്യക്തമായി.

‌∙ വസ്തുത

സുരേഷ് ഗോപി യെ കൊച്ചി മെട്രോയുടെ അംബാസഡറായി സര്‍ക്കാര്‍ നിയമിച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. കൊച്ചി മെട്രോ 2019 ഫെബ്രുവരിയില്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തതായി ആരോപണമുയര്‍ന്നപ്പോള്‍ തന്നെ അത് നിഷേധിച്ച് KMRL രംഗത്തെത്തിയിരുന്നു. അതേ ദിവസം തയ്യാറാക്കിയ ചിത്രമാണ് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രചരിക്കുന്നതെന്ന് വ്യക്തമായി.

English Summary :The government appointed Suresh Gopi as the ambassador of Kochi Metro is counterfactual

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com