ADVERTISEMENT

റെക്കോർഡ് വിൽപന സ്വന്തമാക്കി സ്കോഡ ഇന്ത്യ. ഏറ്റവും പുതിയ വാഹനങ്ങളായ കുഷാക്കിന്റെയും സ്ലാവിയയുടെയും പിൻബലത്തിൽ കഴിഞ്ഞ മാസം 5608 യൂണിറ്റ് വിൽപനയാണ് സ്കോഡ ഇന്ത്യ നേടിയത്. രണ്ടുപതിറ്റാണ്ടിനിടെ സ്കോഡ ഇന്ത്യയിൽ കൈവരിക്കുന്ന ഏറ്റവും വലിയ മാസ വിൽപനയാണിത് എന്നാണ് കമ്പനി അറിയിക്കുന്നത്.

 

കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് ഏകദേശം അഞ്ച് ഇരട്ടി വിൽപന കഴിഞ്ഞ മാസം സ്കോഡ നേടി. ഇതിന് മുമ്പ് 2012 ജൂണിൽ നേടിയ 4932 യൂണിറ്റായിരുന്നു ഏറ്റവും ഉയർന്ന വിൽപന. കൂടാതെ 2022 കലണ്ടർ വർഷത്തിന്റെ ആദ്യ പാദത്തിൽ 13120 യൂണിറ്റ് എന്ന് റെക്കോർഡ് വിൽപനയും സ്കോഡ സ്വന്തമാക്കി. കഴിഞ്ഞ വർഷം ഇതേ സമയത്തെ വിൽപന 3016 യൂണിറ്റ് മാത്രമായിരുന്നു.

 

ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷമെത്തിയ കുഷാക്കും ഈ വർഷം ആദ്യമെത്തിയ സ്ലാവിയയും പ്രീമിയം സെ‍ഡാനുകളായ ഓക്ടാവിയയും സൂപ്പർബും മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച വയ്ക്കുന്നത് എന്നാണ് സ്കോഡ അറിയിക്കുന്നത്.

 

English Summary: Skoda to its highest-ever monthly Sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com