ADVERTISEMENT

ബ്രോ ഡാഡിയിലെ കുര്യച്ചനായി ആരും കൊതിക്കുന്ന തിരിച്ചുവരവാണ് ലാലു അലക്സ് മലയാള സിനിമയിൽ നടത്തിയിരിക്കുന്നത്. സൂപ്പർഹിറ്റായി ഓടിയ ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയ താരത്തിന്റെ ഇനിയുള്ള യാത്രകൾ ഇന്ത്യൻ വാഹന ലോകത്തിലെ പുത്തൻ താരോദയമായ എസ്‍യുവിക്കൊപ്പം. 

 

സ്റ്റൈലിഷും സ്പോർട്ടിയുമായി ടൈഗൂണാണ് താരത്തിന്റെ പുതിയ വാഹനം. കഴിഞ്ഞ മാസമാണ് പുതിയ ടൈഗൂൺ ലാലു അലക്സ് ഗാരിജിലെത്തിച്ചത്. ഷോറൂമിലെത്തി വൈൽഡ് ചെറി റെഡ് നിറത്തിലുള്ള വാഹനം സ്വീകരിക്കുന്നതിന്റെ വിഡിയോയും ഫോക്സ്‍വാഗൻ കേരള പങ്കുവച്ചിട്ടുണ്ട്. 

 

ചെറു എസ്‌യുവി ടൈഗൂൺ

 

ഫോക്സ്‌വാഗണിന്റെ ചെറു എസ്‍യുവി ടൈഗൂൺ കഴിഞ്ഞ വർഷം അവസാനമാണ് വിപണിയിലെത്തിയത്. രണ്ട് ടിഎസ്‌ഐ പെട്രോൾ എൻജിൻ മോഡലുകളോടെയാണ് ടൈഗൂണിന്റെ വരവ്. ഒരു ലീറ്റർ, ടി എസ് ഐ എൻജിനോടെയെത്തുന്ന ടൈഗുണിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 10.99 ലക്ഷം രൂപയിലാണ്. 1.5 ലീറ്റർ ടി ഡി ഐ എൻജിനുള്ള വകഭേദത്തിന്റെ വില ആരംഭിക്കുന്നത് 15.39 ലക്ഷം രൂപയിലും.

 

115 പിഎസ് കരുത്തും 178 എൻഎം ടോർക്കുമുള്ള ഒരു ലീറ്റർ എൻജിനു കൂട്ടായി മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളുണ്ട്. 150 പിഎസ് കരുത്തും 250 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സുകളുണ്ട്.

 

English Summary: Lalu Alex Bought Volkswagen Taigun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com