ആഡംബരവും കരുത്തും ഒരുപോലെ, ഉറുസ് പെർഫോമന്റെ വിപണിയിൽ വില, 4.22 കോടി രൂപ
Mail This Article
ലംബോർഗിനിയുടെ എസ്‍യുവി ഉറുസിന്റെ പെർഫോമന്റെ പതിപ്പ് ഇന്ത്യൻ വിപണിയിൽ. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്റെ കംഫർട്ടും പെർഫോമന്റെയുടെ ഹാൻഡിലിങ്ങുമായാണ് പുതിയ മോഡൽ പുറത്തിറങ്ങിയത് എന്നാണ് കമ്പനി പറയുന്നത്.
നിലവിലെ ഉറുസിലെ നാലു ലീറ്റർ ട്വിൻ ടർബോ ചാർജിഡ് വി 8 എൻജിൻ തന്നെയാണ് പുതിയ മോഡലിലും എന്നാൽ കരുത്ത് 16 എച്ച്പി വർധിച്ച് 666 എച്ച്പിയായി മാറി. ടോർക്ക് 850 എൻഎം തന്നെ. നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.3 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 306 കിലോമീറ്ററാണ്.
എയർ സസ്പെൻഷന് പകരം കോയിൽ സ്പ്രിങ് സസ്പെൻഷനാണ്. സാന്റ്, സ്നോ, മഡ് എന്നീ ഡ്രൈവ് മോഡുകൾ ഒഴിവാക്കിയാണ് പുതിയ മോഡൽ എത്തിയത്. നിലവിലെ ഉറുസിനെക്കാൾ 16 എംഎം വീതിയും 25 എംഎം നീളവും പുതിയ മോഡലിനുണ്ട്. മാറ്റങ്ങൾവരുത്തിയ ബോണറ്റ്, ബംബർ എന്നിവ പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.
English Summary: New Lamborghini Urus Performante launched at Rs 4.22 crore