5 സ്റ്റാർ സുരക്ഷ സ്വന്തമാക്കി ഇന്ത്യൻ നിർമിത വെർട്യൂസ്

volkswagen-vitrus
Image Source: Latin NCAP
SHARE

ഫോക്സ്‌വാഗൻ ഇന്ത്യ നിർമിച്ച പുതിയ വെർട്യൂസിന് 5 സ്റ്റാർ എൻസിഎപി സുരക്ഷ. ലാറ്റിൻ അമേരിക്കൻ വിപണിക്കുവേണ്ടി ഇന്ത്യയിൽ നിർമിച്ച വാഹനമാണ് ഏറ്റവും പുതിയ റൗണ്ടിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ് നേടിയത്. മെക്സിക്കൻ വിപണിയിൽ വിൽക്കാനുള്ള വാഹനങ്ങളാണ് പരീക്ഷണത്തിനു വിധേയമാക്കിയത്. ഇന്ത്യയിലെ പ്ലാന്റിൽ നിർമിക്കുന്ന വാഹനമാണ് ഇതെന്ന പ്രത്യേകതയും വെർട്യൂസിനുണ്ട്. ഇന്ത്യയിൽ പൂർണമായി നിർമിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഈ വാഹനങ്ങൾക്ക് സ്റ്റാൻഡേഡായി ഒട്ടേറെ സുരക്ഷ സന്നാഹങ്ങളും നൽകിയിട്ടുണ്ട്. 

വെർട്യൂസിന്റെ അടിസ്ഥാന വകഭേദമാണ് നിർമാതാക്കൾ എൻസിഎപി പരീക്ഷണത്തിനായി വിധേയമാക്കിയത്. ഫോക്സ്‌വാഗന്റെ മിഡ്സൈസ് സെഡാൻ ആദ്യമായി നേരിട്ട പരീക്ഷണമാണ് ഇതെന്നു പറയാം. മുതിർന്ന യാത്രക്കാർക്ക് 92 ശതമാനം സുരക്ഷയും ഉറപ്പാക്കിയാണ് വാഹനം പരിശോധന പൂർത്തിയാക്കിയത്. ആകെ 40 പോയിന്റിൽ 36.94 പോയിന്റും വാഹനം നേടി. 

കുട്ടികളുടെ സുരക്ഷയിലും 92 ശതമാനം സുരക്ഷയാണ് വാഹനം ഉറപ്പാക്കിയത്. 45 പോയിന്റ് ഈ വിഭാഗത്തിലും വാഹനം നേടി. കാൽനടയാത്രക്കാരുടെ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയുടെ കാര്യത്തിലും 53 ശതമാനം റേറ്റിങ് നേടാൻ ഫോക്സ്‌വാഗന്റെ സെഡാന് സാധിച്ചു. 48ൽ 25.48 പോയിന്റ് വാഹനം നേടി. സുരക്ഷ അനുബന്ധ സംവിധാനങ്ങളിലും ഫോക്സ്‌വാഗൻ പിൻഗാമി വാഹനങ്ങളെപ്പോലെ തന്നെ മികവു പുലർത്തിയാണ് വെർട്യൂസ് സുരക്ഷ റേറ്റിങ് കരസ്ഥമാക്കിയത്. 85 ശതമാനം പരീക്ഷണങ്ങളും മറികടക്കാൻ സാധിച്ചതോടെ 43 പോയിന്റിൽ 36.54ഉം വാഹനം കരസ്ഥമാക്കി. 

വിദേശത്തേക്ക് കയറിപ്പോകുന്ന വാഹനം വലിയ റേറ്റിങ് നേടിയതോടെ ഇന്ത്യൻ വകഭേദങ്ങളെക്കുറിച്ചും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ വെർടുസ് ബേസ് വകഭേദത്തിന് 2 എയർബാഗുകളാണ് സ്റ്റാൻഡേഡായി ലഭിച്ചത്. ഇതേ സമയം മെക്സിക്കൻ മോഡലിൽ 6 എയർബാഗുകളാണ് ലഭ്യമായിരുന്നത്. മാത്രമല്ല ഓട്ടോണമസ് എമർജൻസി ബ്രേക്കിങ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വെർടുസിലുണ്ടായിരുന്നു. 

കാഴ്ചയിൽ ഹെഡ്‌ലാംപിൽ ഉൾപ്പെടെ ഇന്ത്യൻ മോഡലിന് വ്യത്യാസങ്ങളുണ്ട്. ഇന്ത്യയിൽ 16 ഇഞ്ച് അലോയ് വീലുകൾ ലഭിച്ചപ്പോൾ മെക്സിക്കൻ മോഡലിന് 17 ഇഞ്ച് വീലുകൾ ലഭിച്ചു. 

ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്ത വാഹനത്തിന് മികച്ച സുരക്ഷ ഉറപ്പാക്കാൻ സാധിച്ചതിനാൽ ഇന്ത്യൻ നിരത്തുകളിലും വാഹനം സുരക്ഷ ഉറപ്പാക്കുമെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്. ഫോക്സ്‌വാഗൻ ടൈഗുൻ, സ്കോഡ കുഷാഖ് എന്നീ മോഡലുകളിലെ എംക്യുബി പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് വെർട്യൂസ് നിർമിച്ചത് എന്നതിനാൽ വെർട്യൂസ് സുരക്ഷയിൽ മികച്ചു നിൽക്കുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. 

English Summary: Volkswagen Virtus gets 5-star Latin NCAP rating

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS