റേഞ്ച് റോവർ ലോങ് വീൽ ബെയ്സ് സ്വന്തമാക്കി ബോളീവുഡ് താരം ആദിത്യ റോയ് കപൂർ. എക്സ്ഷോറൂം വില ഏകദേശം 3 കോടി രൂപ വരുന്ന റേഞ്ച് റോവർ എസ്ഇ ലോങ് വീൽബെയ്സാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം.
അടുത്തിടെയാണ് റേഞ്ച് റോവർ 2023 മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിയത്. അത്യാഡംബര സൗകര്യങ്ങളുമായാണ് പുതിയ എസ്‍യുവി എത്തിയിരിക്കുന്നത്. 4.4 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 523 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഉയർന്ന വേഗം 250 കിലോമീറ്റർ.
English Summary: Aditya Roy Kapur Bought New Range Rover LWB SE