ADVERTISEMENT

ടൊയോട്ട ഹൈലക്‌സില്‍ ഗംഭീരമായ രണ്ട് ക്യാംപിങ് വാഹനം നിര്‍മിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനിയായ ഡയറക്ട് കാര്‍സ്. ഹൈലക്‌സ് ജിആര്‍ സ്‌പോര്‍ട്‌സിലാണ് ബിആര്‍75 എന്നു പേരിട്ടിരിക്കുന്ന ക്യാംപിങ് വാഹനങ്ങള്‍ നിർമിച്ചിരിക്കുന്നത്. അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാനും രണ്ടു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും സുഖമായി കിടന്നുറങ്ങാനും സൗകര്യമുള്ള വാഹനമാണിത്. 

toyota-hilux-camper-3

 

toyota-hilux-camper-1

പ്രത്യേകം വാതിലുകളുമായാണ് പിന്‍ ഭാഗത്തെ കാബിന്‍ വരുന്നത്. പിക്ക് അപ് ട്രക്കായ ഹൈലക്‌സിന്റെ പിക്ക് അപ്പ് ഭാഗത്തെ ലിവിങ് ഏരിയയാക്കി മാറ്റിയിരിക്കുന്നു. വാഹനത്തിന്റെ പിന്‍ഭാഗത്തേക്ക് മുന്നില്‍നിന്നു പ്രവേശിക്കാനാകും. ഇത് വാഹനത്തില്‍നിന്നും പുറത്തിറങ്ങാതെ തന്നെ സുരക്ഷിതമായി പിന്‍ഭാഗത്തേക്കെത്താന്‍ ഇതു സഹായിക്കും. ടൈല്‍ പാകിയതു പോലുള്ള തറയും മരംകൊണ്ടു നിര്‍മിച്ച ഉള്‍ഭാഗവുമാണ് ലിവിങ് ഏരിയയ്ക്കുള്ളത്. ക്യാംപിങിന്റെ സമയത്ത് മുകളിലേക്ക് ഉയര്‍ത്തിവക്കാവുന്ന പോപ് അപ്പ് റൂഫ് വഴി വെളിച്ചവും വായുവും ഉള്ളിലേക്കെത്തും. 

toyota-hilux-camper-4

 

മടക്കാവുന്ന ടെബിളും രണ്ട് ബെഞ്ച് സീറ്റുകളുമാണ് ഭക്ഷണം കഴിക്കാനുള്ള ലിവിങ് ഏരിയയിലുള്ളത്. ഇവ ആവശ്യം കഴിഞ്ഞാല്‍ 2300 എംഎം ഡബിള്‍ ബെഡ്ഡാക്കി മാറ്റാം. രണ്ട് കുട്ടികള്‍ക്ക് കിടക്കാനാവുന്ന 1660 എംഎം കിടക്കയും ഇവിടെ സജ്ജീകരിക്കാം. ഇരുഭാഗത്തും രണ്ട് ജനലുകളും സാധനങ്ങള്‍ വയ്ക്കാനുള്ള ക്യാബിനറ്റുകളും ഉണ്ട്. 

toyota-hilux-camper-1

 

വീടുകളില്‍ ഉപയോഗിക്കുന്ന എയര്‍ കണ്ടീഷനിങ് സംവിധാനമാണ് ഈ വാഹനത്തിലും നല്‍കിയിരിക്കുന്നത്. വെള്ളം നില്‍ക്കാത്ത തറയും സിങ്കുമൊക്കെയുള്ള ചെറിയൊരു കുളിമുറിയും പിന്നിലുണ്ട്. അകത്തുനിന്നും പുറത്തുനിന്നും ഈ കുളിമുറിയിലേക്ക് പ്രവേശിക്കാം.

 

ഹൈലക്‌സ് കാംപറിന് 200Ah സെക്കന്‍ഡറി ബാറ്ററിയും നല്‍കിയിട്ടുണ്ട്. വാഹനത്തിന് മുകളിലെ 200W സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനാവും. 85 ലീറ്റര്‍ വാട്ടര്‍ ടാങ്ക്, 20 ലീറ്റര്‍ കുടിവെള്ള സംഭരണി, 45 ലീറ്റര്‍ അഴുക്കു ജല സംഭരണി എന്നിവയും വാഹനത്തിലുണ്ട്. അകത്തും പുറത്തും പവര്‍ ഔട്ട് ലെറ്റുകളുമുണ്ട്. 

 

രണ്ടു വാഹനങ്ങളാണ് ബിആര്‍75 അഡ്വെഞ്ചര്‍ കാംപര്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തേത് ഹൈലക്‌സ് zലാണെങ്കില്‍ രണ്ടാമത്തേത് ജി.ആര്‍ സ്‌പോര്‍ട്‌സിലാണ്. ഹൈലക്‌സ് Zന് 83,931 ഡോളറും (ഏകദേശം 69.32 ലക്ഷം രൂപ) ജി.ആര്‍ സ്‌പോര്‍ട്‌സിലെ മോഡലിന് 95,121 ഡോളറുമാണ് (ഏകദേശം 78.56 ലക്ഷം രൂപ) വില.

 

English Summary: Toyota Hilux GR Sport converted into an off-grid Motorhome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com