ആരാധകന്‍ എത്തിയത് കസ്റ്റം ആര്‍ആര്‍310ല്‍ - ചേര്‍ത്തുനിര്‍ത്തി ഓട്ടോഗ്രാഫും നല്‍കി ജോണ്‍ ഏബ്രഹാം

John-Abraham
Image Source: Instagram-__biker_at_heart__official
SHARE

ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമിന്റെ ബൈക്ക് ഭ്രമത്തെക്കുറിച്ച് ആരാധകര്‍ക്ക് കൃത്യമായ ധാരണയുണ്ട്. സൂപ്പര്‍സ്‌പോര്‍ട് ബൈക്കുകളുടെ ഏറ്റവും മികച്ച ശേഖരം ഉള്‍പ്പെടെ കാത്തു സൂക്ഷിക്കുന്ന ജോണിന്റെ വാഹനപ്രേമം എത്രമാത്രം ശക്തമാണെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജോണിനെ കാണാനെത്തിയ ആരാധകന്റെ കസ്റ്റം ബൈക്ക് കണ്ട് ആരാധകനെയും ബൈക്കിനെയും ചേര്‍ത്ത് നിര്‍ത്തിയ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കസ്റ്റം പെയിന്റ് ഉള്‍പ്പെടെ ചെയ്ത ടിവിഎസ് ആര്‍ആര്‍ 310 മോട്ടര്‍ സൈക്കിളിലെത്തിയ യുവാവിനെയാണ് ജോണ്‍ വിസ്മയിപ്പിച്ചത്. ബൈക്കര്‍ അറ്റ് ഹാര്‍ട്ട് ഒഫിഷ്യല്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങളും വിഡിയോയും പ്രത്യക്ഷപ്പെട്ടത്. ബൈക്കിലെത്തിയ യുവാവുമായി വളരെയടുത്ത് ഇടപഴകുന്ന ജോണ്‍ ഏബ്രഹാം ബൈക്കില്‍ കയറി ഇരുന്നു നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വളരെ ആകര്‍ഷകമായി കസ്റ്റമൈസ് ചെയ്ത ബൈക്കില്‍ വിങ്‌ലെറ്റുകള്‍, പെയിന്റ് ചെയ്ത അലോയ് വീലുകള്‍, ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റ തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ട്. ഇവയുടെയെല്ലാം വിവരങ്ങളും ജോണ്‍ ഏബ്രഹാം ചോദിക്കുന്നുണ്ട്. സന്തോഷത്തില്‍ മതിമറന്നു നില്‍ക്കുന്ന ആരാധകന്‍ തന്റെ ബൈക്കില്‍ ഒപ്പിട്ടു തരാമോയെന്നു മടിച്ചുമടിച്ച് ജോണിനോടു ചോദിച്ചു. ചിരിച്ചുകൊണ്ട് യുവാവിനെ ചേര്‍ത്തു നിര്‍ത്തി ജോണ്‍ ഏബ്രഹാം അപ്പാച്ചെ ആര്‍ആര്‍310 ബൈക്കിന്റെ ഇന്ധന ടാങ്കില്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. 

ഒപ്പിട്ട ശേഷം വാഹനത്തിലെ ഫെയറിംഗിലെ വിങ്‌ലെറ്റിനെക്കുറിച്ച് ചോദിച്ചു. എന്നാല്‍ ഇത് ഒആര്‍വിഎം ആണെന്നു പറഞ്ഞതു കേട്ട ജോണ്‍ ഏറെ അത്ഭുതത്തോടെയാണ് അത് വീക്ഷിച്ചത്. തുടര്‍ന്ന് യുവാവ് ജോണിനെ മോട്ടോര്‍ സൈക്കിളിന്റെ മറുവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി താന്‍ ചെയ്ത ചില കസ്റ്റമൈസേഷനുകള്‍ കാണിച്ചുകൊടുത്തു. എക്‌സ്‌ഹോസ്റ്റ് ശബ്ദം കേള്‍ക്കുന്നതിനായി ജോണ്‍ വാഹനത്തില്‍ കയറിയിരുന്ന് സ്റ്റാര്‍ട്ട് ചെയ്തു. ശബ്ദം കേള്‍ക്കുന്നതിനായി ആക്‌സിലറേറ്റര്‍ തിരിച്ച് ആസ്വദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ഇനി റൈഡിനു പോകുമ്പോള്‍ താാനും ഒപ്പം ചേരാമെന്ന് ജോണ്‍ റൈഡര്‍മാരോടു പറഞ്ഞു. 

ജോണിന്റെ വാഹനഭ്രമവും റൈഡര്‍ സ്വഭാവവുമാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്ന ചര്‍ച്ചയിലുള്ളത്. 18 സ്‌പോര്‍ട്‌സ് ബൈക്കുകളാണ് ജോണിന്റെ ഗരാജിലുള്ളത്. വിലകൂടിയ ബൈക്കുകളോടൊപ്പം ലംബേര്‍ഗ്നി ഗയാഡോ, നിസാന്‍ ജിടിആര്‍ എന്നീ സൂപ്പര്‍ കാറുകളും ഇസുസു വി-ക്രോസ് പോര്‍ഷെ കയേന്‍ എന്നീ ലൈഫ്‌സറ്റൈല്‍ വാഹനങ്ങളും ജോണിന്റെ പക്കലുണ്ട്. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ധൂം എന്ന ചിത്രത്തിലൂടെ ബൈക്ക് ഭ്രമം വളര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് ജോണ്‍ ഏബ്രഹാം എന്ന നടനാണ്. മുംബൈയിലെ റോഡുകളില്‍ പലപ്പോഴും ജോണ്‍ ബൈക്കില്‍ കറങ്ങുന്നതിന്റെ ചിത്രങ്ങളും ദൃഷ്യങ്ങളും വൈറലാകാറുണ്ട്.

English Summary: Bollywood actor and avid biker John Abraham checks out his fan’s TVS Apache RR 310 & autographs it

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS