ടൊയോട്ടയുടെ ഓഫ്റോഡ് കരുത്ത് പരീക്ഷിക്കാൻ ഗ്രേറ്റ് നാഷണല്‍ 4x4 എക്‌സ്–പെഡിഷന്‍
Mail This Article
ഓഫ് റോഡ് പ്രേമികള്‍ക്കുവേണ്ടി ആദ്യത്തെ 'ഗ്രേറ്റ് നാഷണല്‍ 4x4 എക്‌സ്പെഡിഷന്‍' പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. രാജ്യത്തെ നാലു മേഖലകളാക്കി തിരിച്ച് നടത്തുന്ന 4x4 എക്‌സ്പെഡിഷനില്‍ തെക്കന്‍ മേഖലയിലേതാണ് ആദ്യം നടക്കുക. ടൊയോട്ടയുടെ ഹൈലക്‌സ്, ഫോര്‍ച്യൂണര്‍ 4x4, അര്‍ബന്‍ ക്രൂസര്‍ ഹൈ റൈഡര്‍, എല്‍സി 300 എന്നീ വാഹനങ്ങള്‍ക്ക് ടൊയോട്ടയൊരുക്കുന്ന ഓഫ് റോഡ് യാത്രയില്‍ പങ്കാളികളാവാം.
ഓഫ് റോഡിങിന് യോജിച്ച പാതകളാണ് ഗ്രേറ്റ് നാഷണല്‍ 4x4 എക്‌സ് പെഡിഷനു വേണ്ടി ടൊയോട്ട പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നത്. തെക്കേ ഇന്ത്യക്കു പുറമേ വടക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിലും ടൊയോട്ട ഗ്രേറ്റ് നാഷണല്‍ 4x4 എക്‌സ്പെഡിഷന്‍ നടത്തുന്നുണ്ട്. മെയ് 26 മുതല്‍ 28 വരെ ബെംഗളൂരുവിലാണ് ആദ്യ യാത്ര നടക്കുക. ഹസന്‍ മുതല്‍ സക്‌ലേഷ്പൂര്‍ വരെ നീളുന്ന ഓഫ് റോഡ് യാത്രക്കിടെ മനോഹരവും ചരിത്രപ്രാധാന്യമുള്ളതുമായ പ്രദേശങ്ങളിലൂടെ ടൊയോട്ടയുടെ എക്‌സ് പെഡിഷന്‍ കടന്നു പോകും.
'അൺലിമിറ്റഡ് എക്സ്പീരിയൻസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിലാണ് ടൊയോട്ട വിശ്വസിക്കുന്നത്. ടൊയോട്ടയുടെ 4x4 വാഹനങ്ങളുടെ ഉടമകള്‍ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത മനോഹരമായ അനുഭവങ്ങളായിരിക്കും ഈ യാത്രയിലൂടെ ലഭിക്കുക. അവരുടെ വാഹനങ്ങളുടെ യഥാര്‍ഥ കരുത്ത് പരീക്ഷിച്ചറിയാന്‍ സാധിക്കുന്ന അവസരം കൂടിയായിരിക്കും ഇത്' എന്നാണ് ഗ്രേറ്റ് 4x4 എക്‌സ്‌പെഡിഷന്‍ വിശദീകരിച്ചുകൊണ്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റെജിക് മാര്‍ക്കറ്റിംങ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞത്. ഹൈലക്‌സ്, ഫോര്‍ച്യൂണര്‍ 4x4, എല്‍സി 300, അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എഡബ്ല്യുഡി എന്നിങ്ങനെ നാലു ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളാണ് ഇന്ത്യയില്‍ ടൊയോട്ട പുറത്തിറക്കുന്നത്.
English Summary: Toyota Kirloskar Motor announces its first-ever ‘Great 4x4 X-Pedition’