ADVERTISEMENT

ആഗോളതലത്തില്‍ സ്‌കോഡ എന്‍യാക്ക് ലോറിന്‍ ആന്‍ഡ് ക്ലമെന്റിന്റെ ഉയര്‍ന്ന വേരിയന്റുകള്‍ അവതരിപ്പിച്ച് സ്‌കോഡ. ഒറ്റ ചാര്‍ജില്‍ 570 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന വേരിയന്റും കൂട്ടത്തിലുണ്ട്. സ്‌കോഡയുടെ സ്ഥാപകരായ വാക്ലാവ് ലോറിന്റേയും വാക്ലാവ് ക്ലമെന്റിന്റേയും പേരുകളാണ് ഉയര്‍ന്ന വേരിയന്റിന് നല്‍കിയിരിക്കുന്നത്. എന്‍യാക്ക് എല്‍ ആന്‍ഡ് കെ 85, എന്‍യാക്ക് 85എക്‌സ് എന്നീ വേരിയന്റുകളുടെ വിശദാംശങ്ങളാണ് സ്‌കോഡ പുറത്തുവിട്ടിരിക്കുന്നത്. 

 

skoda-enyaq-l-k3

റിയല്‍ വീല്‍ ഡ്രൈവുള്ള എന്‍യാക്ക് എല്‍ ആന്‍ഡ് കെ 85 വേരിയന്റിന് 278bhpയാണ് കരുത്ത്. ഒരു തവണ ചാര്‍ജു ചെയ്താല്‍ 570 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ എല്‍ ആന്‍ഡ് കെ 85ന് സാധിക്കും. അതേസമയം എല്‍ ആന്‍ഡ് കെ 85എക്‌സ് മോഡല്‍ ഫോര്‍ വീല്‍ ഡ്രൈവ് സപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. 278 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന് 550 കിലോമീറ്ററാണ് റേഞ്ച്. 

 

skoda-enyaq-l-k

റിയല്‍ വീല്‍ ഡ്രൈവുള്ള എന്‍യാക്ക് എല്‍ ആന്‍ഡ് കെക്ക് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്ററിലേക്ക് കുതിക്കാന്‍ 6.7 സെക്കന്‍ഡ് മതി. എന്‍യാക്ക് എല്‍ ആന്‍ഡ് കെ 85 എക്‌സ് നിശ്ചലാവസ്ഥയില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് 6.6 സെക്കന്‍ഡില്‍ പറന്നെത്തും. പത്തു ശതമാനത്തില്‍ നിന്നും ബാറ്ററിയുടെ ചാര്‍ജ് അര മണിക്കൂറുകൊണ്ട് 80 ശതമാനത്തിലേക്കെത്തിക്കുന്ന സാങ്കേതികവിദ്യയും സ്‌കോഡ പുതിയ വാഹനത്തില്‍ അവതരിപ്പിക്കുന്നു.  

 

skoda-enyaq-l-k2

പ്രീ ഹീറ്റിങ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സോഫ്റ്റ്‌വയര്‍ അപ്‌ഡേഷനും സ്‌കോഡ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സ്‌കോഡയുടെ എല്ലാ വണ്ടികള്‍ക്കും വൈകാതെ സോഫ്റ്റ്‌വയര്‍ അപ്‌ഡേഷന്‍ വഴി സ്വന്തമാക്കാനാവും. മാനുവല്‍, ഓട്ടോമാറ്റിക്ക് പ്രീ ഹീറ്റിങ് ഓപ്ഷനുകള്‍ ഈ ഫീച്ചറിലുണ്ട്. സുരക്ഷിതമായ താപനിലയിലാണ് വാഹനത്തിന്റെ ബാറ്ററിയെന്ന് ഉറപ്പിക്കാന്‍ ഇത് സഹായിക്കും. 

 

ബംപറിലും ഗ്രില്ലെയിലെ എല്‍.ഇ.ഡി ലൈറ്റിലുമൊക്കെ പുതിയ എല്‍ ആന്‍ഡ് കെ മോഡലില്‍ മാറ്റങ്ങളുണ്ട്. 20 അല്ലെങ്കില്‍ 21 ഇഞ്ച് അലോയ് വീല്‍, മട്രിക്‌സ് എല്‍.ഇ.ഡി ഹെഡ് ലാംപുകള്‍ എന്നിവയും പുതിയ വേരിയന്റിലുണ്ടാവും. സ്റ്റാന്‍ഡേഡ് എസ്.യു.വി, കൂപ്പെ എന്നിങ്ങനെ രണ്ട് ബോഡി ടൈപ്പുകളും ലഭ്യമാണ്. 

 

ഉള്ളിലെ കാബിന്‍ ഡിസൈനിലും രണ്ട് ഓപ്ഷനുകളുണ്ട്. കറുപ്പിന് മുന്‍തൂക്കമുള്ള എല്‍ ആന്‍ഡ് കെ ബ്ലാക്കും തുകല്‍ അപോള്‍സ്റ്ററിയുടെ എല്‍ ആന്‍ഡ് കെ ഷെല്ലുമാണ് ഈ ഓപ്ഷനുകള്‍. മുന്നിലെ സീറ്റുകളില്‍ മസാജ്, വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടായിരിക്കും. ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിലാണ് ഇതിന്റെ കണ്‍ട്രോളുകള്‍ നല്‍കിയിരിക്കുന്നത്. ഹീറ്റഡ് സ്റ്റിയറിംങ്, അലൂമിനിയം പെഡല്‍സ്, ആംബിയന്റ് ലൈറ്റിംങ്, വെര്‍ച്ചുല്‍ കോക്പിറ്റ് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ഹെഡ് അപ്പ് ഡിസ്‌പ്ലേ എന്നിവയും പുതിയ വാഹനത്തിലുണ്ടാവും. 

 

സ്‌കോഡ എന്‍യാക്ക് ലോറിന്‍ ആന്‍ഡ് ക്ലെമന്റിന്റെ ഉയര്‍ന്ന വേരിയന്റുകളാണ് അന്താരാഷ്ട്ര തലത്തില്‍ സ്‌കോഡ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എന്ന് ഈ വേരിയന്റുകള്‍ വിപണിയിലേക്കെത്തുമെന്ന് സ്‌കോഡ അറിയിച്ചിട്ടില്ല. ഇന്ത്യയില്‍ ഈ മോഡലുകള്‍ പുറത്തിറക്കുന്നതു സംബന്ധിച്ചും ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല. 

 

English Summary: Skoda Enyaq top variant L&K breaks cover: Check what’s new

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com