മെഗാ ഹിറ്റ്! രണ്ട് ആഴ്ച, 75,000 ബുക്കിങ്; ഓല സ്കൂട്ടറിന്റെ കുതിപ്പ് തുടരുന്നു
Mail This Article
പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ചതോടെ ഒല വൈദ്യുത സ്‌കൂട്ടര്‍ ബുക്കിങില്‍ കുതിപ്പ്. രണ്ട് ആഴ്ച കൊണ്ട് 75,000 ഒല സ്‌കൂട്ടറുകളാണ് ബുക്കു ചെയ്തത്. 90,000 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ വിലയുള്ള അഞ്ചു മോഡലുകളാണ് ഒല ഇന്ത്യന്‍ വിപണിയില്‍ വില്‍കുന്നത്.
പുതുക്കിയ എസ്1 സീരീസിന്റെ മോഡലുകള്‍ക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നതെന്ന് ബുക്കിങുകളില്‍ നിന്നും വ്യക്തമാണ്. എസ്1 പ്രൊയും പുതുതായി വിപണിയില്‍ അവതരിപ്പിച്ച എസ്1 എയറുമാണ് ഒലയുടെ പ്രധാന മോഡലുകള്‍. വാങ്ങുന്നവര്‍ക്ക് സാമ്പത്തിക ബാധ്യതയാവാത്തതാണ് ഒല സ്‌കൂട്ടറുകളെന്നാണ് കമ്പനിയുടെ അവകാശവാദം.
എസ്1എക്‌സ് പോലുള്ള മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 2,600 രൂപ വരെ ലാഭിക്കാനാവുമെന്നും ഒല പറയുന്നു. ഇന്ധനചിലവും സര്‍വീസ് ചിലവും കുറക്കുന്നതു വഴിയാണിത് സാധ്യമാവുന്നത്. പരമ്പരാഗത ഐ.സി.ഇ സ്‌കൂട്ടറുകളെ അപേക്ഷിച്ച് പ്രതിവര്‍ഷം 30,000 രൂപയുടെ ലാഭം ഒല സ്‌കൂട്ടറുകള്‍ക്ക് ലഭിക്കുമെന്നും ഒല അവകാശപ്പെടുന്നുണ്ട്.
ഇങ്ങനെ നോക്കുമ്പോള്‍ മൂന്നു വര്‍ഷത്തിനകം തന്നെ ഒല സ്‌കൂട്ടറുകള്‍ക്കായുള്ള മുടക്കുമുതല്‍ തിരികെ പിടിക്കാനാവുമെന്നാണ് കമ്പനി അറിയിക്കുന്നത്. എസ്1 X+, എസ്1X(2kWh), എസ്1X(3kWh) എന്നീ മൂന്നു വേരിയന്റുകളാണ് എസ്1ലുള്ളത്. പ്രീമിയം മോഡലായ എസ്1X+ല്‍ 6kW മോട്ടോറാണുള്ളത്. ഒരു തവണ ചാര്‍ജു ചെയ്താല്‍ 151 കിലോമീറ്റര്‍ സഞ്ചരിക്കാനാവുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 1,09,999 രൂപ മുതല്‍ ആരംഭിക്കുന്ന പ്രീമിയം മോഡലുകളുടെ വിതരണം അടുത്ത മാസം മുതല്‍ ആരംഭിക്കും. 999 രൂപ മാത്രം മുടക്കിക്കൊണ്ട് ഒല സ്‌കൂട്ടറുകള്‍ ബുക്കു ചെയ്യാനാവും.
രണ്ടാം തലമുറ എസ്1 പ്രൊ സ്‌കൂട്ടറും ഒല ഇലക്ട്രിക് അവതരിപ്പിച്ചിട്ടുണ്ട്. ട്വിന്‍ ഫോര്‍ക്ക് ടെലസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, ഫ്‌ളാറ്റ് ഫ്‌ളോര്‍ബോര്‍ഡ്, ഉയര്‍ന്ന റേഞ്ച് എന്നിവയും പുതിയ മോഡലിലുണ്ട്. ഫെയിം II സബ്‌സിഡിയിലുണ്ടായ കുറവിനെ അതിജീവിക്കാന്‍ പുതിയ മോഡലുകള്‍ വഴി ഒല ഇലക്ട്രിക്കിന് ഒരു പരിധി വരെയെങ്കിലും സാധിച്ചുവെന്നു വേണം കരുതാന്‍.
English Summary: New Ola S1 e-scooters get over 75,000 bookings within two weeks of Launch