റേഞ്ച് 587 കി.മീ; ഹൈഡ്രജൻ ഹൈലക്സുമായി ടൊയോട്ട

toyota-hilux
Toyota Hilux
SHARE

ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഹൈലക്‌സ് പിക് അപ് ട്രക്ക് ബ്രിട്ടനില്‍ പുറത്തിറക്കി ടൊയോട്ട. ഏകദേശം ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് വികസിപ്പിച്ചെടുത്ത ഈ വാഹനത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന് കീഴിലുള്ള അഡ്വാന്‍സ്ഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ ധനസഹായവും നല്‍കിയിട്ടുണ്ട്. ടൊയോട്ടയുടെ ബ്രിട്ടനിലെ ഡര്‍ബിയിലുള്ള ബോണ്‍സ്‌റ്റോണ്‍ കാര്‍ പ്ലാന്റിലാണ് ഹൈഡ്രജന്‍ ഹൈലക്‌സ് പിക് അപ് ട്രക്കിനെ അവതരിപ്പിച്ചത്. 

toyota-hilux-2

ഇപ്പോള്‍ പുറത്തുവന്ന ഹൈഡ്രജന്‍ ഹൈലക്‌സ് പ്രോട്ടോടൈപാണെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്. എങ്കിലും ഈ വര്‍ഷം അവസാനത്തോടെ ഒമ്പത് ഹൈഡ്രജന്‍ ഹൈലക്‌സുകള്‍ പുറത്തിറക്കും. ടൊയോട്ട മിറായിലെ പവര്‍ട്രെയിനാണ് ഹൈലക്‌സിലും ടൊയോട്ട ഉപയോഗിക്കുന്നത്. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമാണ് മിറായ് പത്തു വര്‍ഷത്തോളമായി ടൊയോട്ട പുറത്തിറക്കിയിട്ട്. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഈ വാഹനത്തില്‍ നിന്നും വെള്ളം മാത്രമാണ് പുറത്തുവരിക. 

മൂന്ന് ഹൈ പ്രഷര്‍ ഫ്യുവല്‍ ടാങ്കുകളാണ് ഹൈലക്‌സില്‍ ഉപയോഗിക്കുന്നത്. 587 കിലോമീറ്റര്‍ എന്ന ഗംഭീര റേഞ്ചാണ് ഹൈലക്‌സിനുള്ളത്. ഹൈഡ്രജന്‍ ഇന്ധനത്തില്‍ നിന്നും പുറത്തു വരുന്ന ഊര്‍ജംസംഭരിക്കുന്നതിനാണ് ബാറ്ററി ഉപയോഗിക്കുന്നത്. ഹൈലക്‌സ് പിക് അപ് ട്രക്കിന്റെ പിന്‍ഭാഗത്തെ ലോഡ് ഡെക്കിലാണ് ബാറ്ററി വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാറ്ററി മൂലം വാഹനത്തിന്റെ കാബിന്‍ സ്‌പേസില്‍ കുറവു വരികയില്ല. 

toyota-hilux-1

2.8 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഹൈലക്‌സിലുള്ളത്. 201 ബിഎച്ച്പി കരുത്ത് പുറത്തെടുക്കുന്ന എന്‍ജിനാണിത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ പരമാവധി 420Nm ടോര്‍ക്കും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ പരമാവധി 500 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമാണിത്. 

സ്റ്റാന്‍ഡേഡ്, ഹൈ എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് ഇന്ത്യയില്‍ ഹൈലക്‌സ് ലഭ്യമായിട്ടുള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഹൈ വേരിയന്റില്‍ മാത്രമാണുള്ളത്. 30.40 ലക്ഷം മുതല്‍ 37.90 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഹൈലക്‌സിന്റെ വില. ഇസുസു ഡി മാക്‌സ് വി ക്രോസാണ് ഹൈലക്‌സിന്റെ പ്രധാന എതിരാളി. ഇസുസു പിക് അപ് ട്രക്കിന് 22.07 ലക്ഷം മുതല്‍ 27 ലക്ഷം വരെയാണ് വില.

English Summary: Toyota Hilux Hydrogen Fuel Cell EV Unveiled, Gets Range of 587 Km on Single Charge

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS