വില 3 കോടി; തപ്സിയും സ്വന്തമാക്കി ബെൻസിന്റെ ആഡംബര എസ്‍യുവി

taapsee-pannu
Taapsee Pannu
SHARE

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആഡംബര വാഹനങ്ങളിലൊന്ന് സ്വന്തമാക്കി നടി തപ്‌സി പന്നു. ഏതാണ്ട് മൂന്നു കോടി രൂപ വില വരുന്ന മെഴ്‌സിഡീസ് മെയ്ബ ജിഎല്‍എസ് 600 ആഡംബര എസ്‌യുവിയാണ് തപ്‌സി സ്വന്തം ഗാരിജിലെത്തിച്ചിരിക്കുന്നത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ഏറ്റവും വില കൂടിയ എസ്‍യുവികളിലൊന്നാണ് ജിഎൽഎസ്.

സെപ്റ്റംബര്‍ 17നാണ് തപ്‌സിയുടെ വീട്ടിലേക്ക് പുതിയ അതിഥിയായി ഈ ആഡംബര വാഹനം എത്തിയത്. മുംബൈയിലെ മെഴ്‌സിഡീസ് ബെന്‍സ് ലാന്‍ഡ്മാര്‍ക് കാര്‍സില്‍ നിന്നായിരുന്നു താരം സ്വപ്‌ന വാഹനം സ്വന്തമാക്കിയത്. മെഴ്‌സിഡീസ് ബെന്‍സ് ജിഎൽഇ നേരത്തെ തന്നെ തപ്‌സിയുടെ പക്കലുണ്ട്. നേരത്തെ രാകുൽ പ്രീത്, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, കൃതി സിനോൺ, നിധിൻ റെഡ്ഡി, റാം ചരൺ, ദീപിക പദ്കോൺ, ദുൽഖർ സൽമാൻ തുടങ്ങിയ നിരവധി താരങ്ങൾക്ക് മെയ്ബ ജിഎൽഎസ് 600ന്റെ ഉടമകളാണ്.

taapsee-pannu-1

4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 പെട്രോള്‍ എന്‍ജിനാണ് ജിഎല്‍എസ് 600 എസ്‌യുവിയിലുള്ളത്. 9 ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഈ ഹൈബ്രിഡ് വാഹനത്തിന് 550 എച്ച്പി കരുത്തും പരമാവധി 730 എൻഎം ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കും. ഇക്യു ബൂസ്റ്റ് സാങ്കേതികവിദ്യയുടെ സഹായത്തില്‍ കൂടുതലായി 21 എച്ച്പി കരുത്തും 250 എൻഎം ടോര്‍ക്കും ഈ വാഹനത്തിന് പുറത്തെടുക്കാനാവും. 

22 ഇഞ്ച് വീലുകളാണ് സ്റ്റാന്‍ഡേഡായി വരുന്നത്. 23 ഇഞ്ച് വീലുകളും ഉടമകള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. വാഹനത്തിന്റെ ഉള്ളിലേക്കു വന്നാല്‍ തുകല്‍ കൊണ്ട് ഒന്നിലേറെ നിറങ്ങളിലാണ് സീറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് മുന്നിലേക്കും പിന്നിലേക്കും മാറ്റാവുന്ന പിന്‍സീറ്റ്, സീറ്റുകളില്‍ വെന്റിലേഷനും മസാജ് സൗകര്യവും, പനോരമിക് സണ്‍ റൂഫ് എന്നിവയുമുണ്ട്. 

ഡാഷ് ബോര്‍ഡില്‍ 12.3 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനും 123 ഇഞ്ച് ഡ്രൈവര്‍ ഡിസ്‌പ്ലേയുമുണ്ട്. MBUX ടച്ച് ടാബുകളുള്ള വാഹനത്തില്‍ ബംസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റവും ലൈറ്റുകളും നല്‍കിയിരിക്കുന്നു. NTG 6 ഹെഡ് അപ് ഡിസ്‌പ്ലേയും MBUX നല്‍കുന്നുണ്ട്. വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഈ വാഹനത്തിലുണ്ട്. 

രണ്ട് ഷാംപെയിന്‍ കുപ്പികള്‍ വെക്കാവുന്ന റെഫ്രിജറേറ്റര്‍ പിന്‍ സീറ്റിന്റെ പുറകിലായി സജ്ജീകരിച്ചിരിക്കുന്നു. 2019ലാണ് മെഴ്‌സിഡീസ് ബെന്‍സ് മേബാക് ജിഎല്‍എസ് 600എസ്.യു.വി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ 2021 മുതല്‍ വില്‍പനയിലുള്ള ആഡംബര കാറാണിത്.

English Summary: Taapsee Pannu Adds A Mercedes-Maybach GLS 600 To Her Garage

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS