ADVERTISEMENT

യുഎന്നിനു വേണ്ടി പ്രത്യേകം ലാന്‍ഡ് ക്രൂസര്‍ രൂപകല്‍പന ചെയ്ത് ടൊയോട്ട. നേരത്തെ തന്നെ എല്‍സി 200, എല്‍സി 300 എന്നിങ്ങനെയുള്ള ലാന്‍ഡ് ക്രൂസര്‍ എസ്‌യുവി മോഡലുകള്‍ ഐക്യരാഷ്ട്രസഭയുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. യുഎന്നുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതാണ് അവര്‍ക്കു വേണ്ടി ടൊയോട്ട സവിശേഷമായി നിര്‍മിക്കുന്ന ലാന്‍ഡ് ക്രൂസര്‍ ജിഡിജെ 76. 

അടുത്തിടെ ടൊയോട്ട തന്നെ പുറത്തിറക്കിയ ലാന്‍ഡ് ക്രൂസര്‍ 70 എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ജിഡിജെ76 നിര്‍മിച്ചിരിക്കുന്നത്. പ്രത്യേകം ഉപയോഗങ്ങള്‍ക്കുവേണ്ടിയുള്ള എസ്‌യുവികള്‍ രൂപകല്‍പന ചെയ്യുന്ന ടൊയോട്ടയുടെ ടിജിഎസ്(ടൊയോട്ട ജിബ്രാള്‍ട്ടര്‍ സ്‌റ്റോക്ക്‌ഹോള്‍ഡിങ്‌സ്) വിഭാഗമാണ് യുഎന്നിനു വേണ്ടിയുള്ള വാഹനവും ഒരുക്കിയത്. ലാന്‍ഡ് ക്രൂസര്‍ HZJ76ന് പകരക്കാരനായാണ് ജിഡിജെ76ന്റെ വരവ്. പുതിയ മോഡലിന് 30 ശതമാനം അധികം ഇന്ധനക്ഷമതയുണ്ടെന്നും ടൊയോട്ട അവകാശപ്പെടുന്നു.

land-cruiser-70-2

പരമ്പരാഗതമായ ലാഡര്‍ ഫ്രെയിം അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയാണ് ജിഡിജെ76. ഫോര്‍ വീല്‍ ഡ്രൈവുള്ള വാഹനത്തില്‍ സ്റ്റീല്‍ വീലുകളാണ് നല്‍കിയിരിക്കുന്നത്. പവര്‍ സ്റ്റിയറിങ്, എ.സി, പവര്‍വിന്‍ഡോ സൗകര്യങ്ങളുള്ള ഈ വാഹനത്തില്‍ പത്തു പേര്‍ക്ക് യാത്ര ചെയ്യാം. ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം പോലുള്ളവ ഈ മോഡലില്‍ നല്‍കുന്നില്ല. 

land-cruiser-70-1
land-cruiser-70-3

പുറംകാഴ്ച്ചയില്‍ ജിഡിജെ76ന് അടുത്തിടെ പുറത്തിറങ്ങിയ ലാന്‍ഡ് ക്രൂസര്‍ 70യോടാണ് സാമ്യം. 2.8 ലീറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. ഫോര്‍ച്യുണര്‍ എസ്‌യുവിയുടെ 2.8 ലീറ്റര്‍ എന്‍ജിനു സമാനമാണിത്. 201 എച്ച്പി കരുത്തു പുറത്തെടുക്കുന്ന എന്‍ജിനുമായി 6 സ്പീഡ് ഓട്ടോമാറ്റിക് സംവിധാനമാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 

land-cruiser-70-4g

യുഎന്‍ ഏജന്‍സികള്‍ക്ക് പല രാജ്യങ്ങളിലായി ഉപയോഗിക്കുന്നതിനാണ് ടൊയോട്ട ജിഡിജെ76 നിര്‍മിച്ചിരിക്കുന്നത്. ഡബ്ല്യുഎഫ്പി, റെഡ്‌ക്രോസ് തുടങ്ങിയ യുഎന്‍ ഏജന്‍സികള്‍ ഈ വാഹനം ഉപയോഗിക്കും. പ്രത്യേകം രൂപകല്‍പന ചെയ്ത കാബിനുകള്‍ അടക്കമുള്ളവയുള്ള ഏജന്‍സികളുടെ ആവശ്യത്തിന് അനുസരിച്ച് നിര്‍മിച്ചു നല്‍കും. വ്യക്തികള്‍ക്ക് ഈ വാഹനം ടൊയോട്ട വില്‍ക്കുകയില്ല. സ്വകാര്യവ്യക്തികള്‍ക്ക് സമാനമായ ലാന്‍ഡ് ക്രൂസര്‍ 70 ആയിരിക്കും വില്‍ക്കുക.

English Summary:

Auto News, Toyota Unveils Specially-Designed Land Cruiser GDJ76 For The United Nations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com