ADVERTISEMENT

ബിഎംഡബ്ല്യു 7 സീരിസിന് പിന്നാലെ മെഴ്സിഡീസ് ബെൻസ് ജിഎൽഎസ് 450 സ്വന്തമാക്കി ഫഹദ് ഫാസിൽ. പുതിയ വാഹനത്തിന്റെ താക്കോല്‍ ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ സ്വീകരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബെൻസ് എസ് ക്ലാസിന് സമാനമായ എസ്‍യുവിയാണ് ജിഎൽഎസ്. ഏകദേശം 1.23 കോടി രൂപയാണ് എക്സ്ഷോറൂം വില.

ജിഎൽഎസ് 450 കൂടാതെ പോർഷെ 992 കരേര എസ്, ലാൻഡ് റോവർ ഡിഫൻഡർ 90, റേഞ്ച് റോവർ വോഗ്, ബിഎംഡബ്ല്യു 740ഐ എം, ടൊയോട്ട വെൽഫയർ, മിനി കൺട്രിമാൻ 5 ഡോർ, ഫോക്സ്‌വാഗൻ പോളോ, ഹ്യുണ്ടേയ് കോന തുടങ്ങിയ വാഹനങ്ങൾ ഫഹദിന്റെ ഗാരിജിലുണ്ട്.

മൂന്നു ലീറ്റർ ടർബോ ചാർജിഡ് ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനാണ് ജിഎൽഎസ് 450ൽ. 367 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും. 48 V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം കൂടിയുണ്ട് എസ്‍യുവിയിൽ.

English Summary:

Auto News, Fahadh Faasil Bought Mercedes Benz GLS 450

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com