ADVERTISEMENT

ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാര്‍ ഇവിഎക്സ് 2025 മാർച്ചില്‍ പുറത്തിറക്കും. ഇതേ സമയത്തു തന്നെ ഇവിഎക്സിന്റെ ടൊയോട്ട വകഭേദമായ അര്‍ബന്‍ എസ്‌യുവിയും ഇന്ത്യയിലെത്തും. രണ്ട് ബാറ്ററി ഓപ്ഷനുകളുമായി എത്തുന്ന മാരുതി ഇ.വിക്ക് 550 കിലോമീറ്ററാണ് റേഞ്ച്. ആഭ്യന്തര വിപണിക്ക് മാത്രമല്ല വിദേശ വിപണികളിലേക്കും വേണ്ട ഇവിഎക്സ് ഇവിടെ നിര്‍മിക്കും. 

'2024-2025 സാമ്പത്തിക വര്‍ഷം ഇവിഎക്സ് പുറത്തിറക്കുമെന്നാണ് മാരുതി പറയുന്നത്. ഹന്‍സാല്‍പൂറിലെ എസ്എംജി കാര്‍ നിര്‍മാണ ഫാക്ടറിയില്‍ എ, ബി, സി എന്നിങ്ങനെ മൂന്നും നിര്‍മാണ പ്ലാന്റുകളാണുള്ളത്. ഇവിയുടെ നിര്‍മാണത്തിനു വേണ്ടി പുതിയൊരു നിര്‍മാണ സംവിധാനം കൂടി ആരംഭിക്കും' മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാഹുല്‍ ഭാരതി അറിയിച്ചു. 

'ഞങ്ങളുടെ ഇവി കണ്‍സെപ്റ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഉയര്‍ന്ന സ്‌പെസിഫിക്കേഷനുള്ള എസ്‌യുവിയായിരിക്കും ഇവിഎക്സ്. 550 കിലോമീറ്റര്‍ റേഞ്ചുള്ള വാഹനത്തില്‍ 60kWh ബാറ്ററിയാണ് ഉപയോഗിക്കുക. അതേസമയം എത്ര എണ്ണം നിര്‍മിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

അഹമ്മദാബാദില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഹന്‍സാല്‍പൂറിലെ സുസുക്കി മോട്ടോര്‍ ഗുജറാത്തിലാണ്(SMG) ഇവിഎക്സും ടൊയോട്ട വകഭേദമായ അര്‍ബന്‍ എസ്‌യുവിയും നിര്‍മിക്കുക. 2017ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ഫാക്ടറി അടുത്തിടെയാണ് 30 ലക്ഷം കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രതിവര്‍ഷം 7.5 ലക്ഷം കാറുകള്‍ നിര്‍മിക്കുന്ന ഈ ഫാക്ടറിയില്‍ നിന്നും ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍, ഫ്രോങ്ക്‌സ് എന്നിങ്ങനെയുള്ള മാരുതി മോഡലുകളും പുറത്തിറങ്ങുന്നുണ്ട്. 

ടൊയോട്ടയുടെ 27PL സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് അര്‍ബന്‍ എസ്‌യുവിയും ഇവിഎക്സും നിര്‍മിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഇ.വികള്‍ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കും. ഇവിഎക്സിനും അര്‍ബന്‍ എസ്‌യുവിക്കും 4.3 മീറ്ററായിരിക്കും നീളം. മാരുതി ഇതിനകം തന്നെ ഇന്ത്യയിലും വിദേശത്തും റോഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്.  അടുത്ത വര്‍ഷം ഒക്ടോബറില്‍ മാരുതി സുസുക്കി ഇവിഎക്സ് അവതരിപ്പിക്കുമെന്നും 2025തുടക്കത്തില്‍ വിലവിവരം പുറത്തുവിടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.'

English Summary:

Maruti Suzuki confirms eVX launch by March 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com