ADVERTISEMENT

അപകടം സംഭവിച്ചാൽ ഹോസ്പിറ്റലില്‍ അടക്കം വലിയ തുക നല്‍കേണ്ടി വരുമെന്നതിനാൽ അപകട ഇൻഷുറൻസ് പോളിസികൾ വളരെ ജാഗ്രതയോടെയാണ് ഓരോരുത്തരും എടുക്കുന്നത്. എന്നാല്‍ പോലും വര്‍ഷാവര്‍ഷമുള്ള ഇന്‍ഷുറന്‍സ് തുക വര്‍ധന തലവേദനയാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ പ്രീമിയം തുകയില്‍ കൂടുതല്‍ നേട്ടം എവിടെ ലഭിക്കുമെന്നാണ് എല്ലാവരും തിരയുന്നത്. ഇത്തരത്തില്‍ കുറഞ്ഞ തുകയ്ക്ക് അധിക നേട്ടം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചിരിക്കുയാണ് തപാല്‍ വകുപ്പ്. തപാല്‍ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയിമെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്കാണ് ഈ പോളിസിയില്‍ ചേരാന്‍ സാധിക്കുക. ഇതൊരു വ്യക്തിഗത പ്ലാന്‍ ആണ്.

ഉപഭോക്താക്കള്‍ക്ക് അഞ്ച് ലക്ഷം, 10 ലക്ഷം,15 ലക്ഷം എന്നിങ്ങനെ പരിരക്ഷ  ലഭിക്കുന്ന രീതിയില്‍ പോളിസി തിരെഞ്ഞുടുക്കാം. കൂടാതെ ഗര്‍ഭം, മറ്റ് അസുഖങ്ങള്‍ക്കും ഈ പോളിസി വഴി ഹോസ്പിറ്റൽ ചെലവിനുള്ള പണം ലഭിക്കും.

പരിധി ഇല്ലാത്ത ടെലികണ്‍സള്‍ട്ടേഷന്‍ തുടങ്ങി അപകടം സംഭവിച്ചാല്‍ വെയിറ്റിങ് പിരീഡിന്റെ ആവശ്യവും ഇത്തരം പോളിസികള്‍ക്കില്ല.

15 ലക്ഷത്തിന്റെ പോളിസി

15 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ വര്‍ഷം ഒരാള്‍ മുടക്കേണ്ടത്  755 (ജി.എസ്.ടി. ഉള്‍പ്പെടെ) രൂപയാണ്.

അപകടം മൂലം മരണപ്പെടുകയോ, പൂര്‍ണമായും വൈകല്യം സംഭവിക്കുകയോ, അല്ലെങ്കില്‍ ഭാഗികമായി വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ പൂര്‍ണമായും (100 ശതമാനം) തുകയും ലഭിക്കും. അതായത് 15 ലക്ഷം രൂപ.

ഉപഭോക്താവിന്റെ കുട്ടിയുടെ കല്യാണത്തിനായി ഒരു ലക്ഷം രൂപ ലഭിക്കും

കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഒരു ലക്ഷം രൂപ ലഭിക്കും

അപകടം മൂലം അഡ്മിറ്റാകുന്ന കേസുകളില്‍ ആശുപത്രി ചെലവുകള്‍ 1 ലക്ഷം രൂപ വരെ ക്ലെയിം ലഭിക്കുന്നതാണ്. കൂടാതെ 15 ദിവസം വരെ ഉള്ള ആശുപത്രി വാസത്തിന് ദിവസേന ആയിരം രൂപ നിരക്കില്‍ 15,000 രൂപ വരെ ലഭിക്കുന്നതാണ്. ഐസിയു അഡ്മിഷനു ദിവസേന 2000 രൂപ വീതം ലഭിക്കുന്നതാണ്.

*പ്രസവത്തിന് സാധാരണ മുറിക്ക് ആദ്യ ദിവസം മുതല്‍ 1000 രൂപ (പരമാവധി15 ദിവസം വരെ)

*നിലവിലുള്ള രോഗത്തിന്/നിര്‍ദ്ദിഷ്ട രോഗത്തിന്: സാധാരണ മുറിക്ക് 1,000രൂപയും ഐ.സി.യുവിന് 2,000 രൂപയും

* മറ്റ് നേട്ടങ്ങള്‍: തകര്‍ന്ന അസ്ഥികള്‍ (ഗ്രിഡ് അനുസരിച്ച്) 25,000 രൂപ വരെയും 

* പൊള്ളലുകള്‍ (ഗ്രിഡ് അനുസരിച്ച്) 10,000 വരെയും ലഭിക്കും.

10 ലക്ഷത്തിന്റെ പോളിസി

*10 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ വര്‍ഷം ഒരാള്‍ മുടക്കേണ്ടത് 555 രൂപ(ജി.എസ്.ടി. ഉള്‍പ്പെടെ) ആണ്.

*അപകടം മൂലം മരണപ്പെടുകയോ, പൂര്‍ണമായും വൈകല്യം സംഭവിക്കുകയോ, അല്ലെങ്കില്‍ ഭാഗികമായി വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ പൂര്‍ണമായും (100 ശതമാനം) തുകയും ലഭിക്കും

*ഉപഭോക്താവിന്റെ കുട്ടിയുടെ കല്യാണത്തിനായി 50,000 രൂപ ലഭിക്കും

*കുട്ടിയുടെ വിദ്യാഭ്യാസത്തിനായി 50,000 രൂപ ലഭിക്കും

*അപകടം മൂലം അഡ്മിറ്റ് ആവുന്ന കേസുകളില്‍ ആശുപത്രി ചെലവുകള്‍ 50,000 രൂപ വരെ ക്ലെയിം ലഭിക്കുന്നതാണ്. കൂടാതെ 15 ദിവസം വരെ ഉള്ള ആശുപത്രി വാസത്തിന് ദിവസേന 500 രൂപ നിരക്കില്‍ 7,500 രൂപ വരെ ലഭിക്കുന്നതാണ്. ഐസിയു അഡ്മിഷനു ദിവസേന 1000 രൂപ വീതം ലഭിക്കുന്നതാണ്.

*പ്രസവത്തിന് സാധാരണ മുറിക്ക് ആദ്യ ദിവസം മുതല്‍ 500 രൂപ (പരമാവധി15 ദിവസം വരെ)

*നിലവിലുള്ള രോഗത്തിന്/നിര്‍ദ്ദിഷ്ട രോഗത്തിന്: സാധാരണ മുറിക്ക് 500രൂപയും ഐസിയുവിന് 1,000 രൂപയും

അഞ്ച് ലക്ഷം രൂപയുടെ പോളിസി

*അഞ്ച് ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ വര്‍ഷം ഒരാള്‍ മുടക്കേണ്ടത് 355 (ജി.എസ്.ടി. ഉള്‍പ്പെടെ) രൂപയാണ്.

അപകടം മൂലം മരണപ്പെടുകയോ, പൂര്‍ണമായും വൈകല്യം സംഭവിക്കുകയോ, അല്ലെങ്കില്‍ ഭാഗികമായി വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ പൂര്‍ണമായും (100 ശതമാനം) തുകയും ലഭിക്കും

* ഉപഭോക്താവിന്റെ കുട്ടിയുടെ കല്യാണത്തിനായി 50,000 രൂപ ലഭിക്കും

* അപകട ആരോഗ്യ റി ഇമ്പേഴ്‌സ്‌മെന്റ് ലഭിക്കില്ല

* കുട്ടിയുടെ കല്യാണത്തിന് പണം കിട്ടുമെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണം ലഭിക്കില്ല

*ദിവസേനയുള്ള മുറി വാടക, പ്രസവം തുടങ്ങിയ നേട്ടങ്ങള്‍ ഈ പോളിസിക്ക് ഇല്ല

എങ്ങനെ പോളിസി  എടുക്കാം

1 അടുത്തുള്ള തപാല്‍ ഓഫീസില്‍ നിന്ന് പോസ്റ്റ് മാന്‍ വഴി 'ഗ്രൂപ്പ് ആക്സിഡന്റ് ഗാര്‍ഡ് പോളിസി' എടുക്കാം.

2 18-65 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പോളിസി ലഭിക്കുക.

3 പോളിസി എടുക്കാന്‍ ഉപഭോക്താവിന് തപാല്‍ വകുപ്പിന്റെ പേയ്മെന്റ് ബാങ്ക് അകൗണ്ട് നിര്‍ബന്ധമാണ്

4 പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് തപാല്‍ ഓഫീസ് വഴി ഉടനടി അകൗണ്ട് എടുക്കാം.    ഇതൊരു സീറോ ബാലന്‍സ് അകൗണ്ട് ആണ്

6 അക്കൗണ്ട് എടുക്കാന്‍ ആധാര്‍, പാന്‍ തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്

English Summary:

Group Accident Guard Policy Post Office Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com