35 കി.മീ മൈലേജുമായി സ്വിഫ്റ്റിന്റെ സിഎൻജി മോഡൽ ഉടൻ
Mail This Article
നാലാം തലമുറ സ്വിഫ്റ്റിന് സിഎൻജി മോഡലുമായി മാരുതി സുസുക്കി ഉടൻ എത്തും. ഒരു കിലോ സിഎൻജിക്ക് 32 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സി സീരിസ് എൻജിനിൽ സിഎൻജി കിറ്റുമായി എത്തുന്ന വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ മാരുതി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റിന്റെ 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന് 82 ബിഎച്ച്പി കരുത്തും 112 എൻഎം ടോർക്കുമുണ്ട്. ഇതേ എൻജിൻ തന്നെയാണ് സിഎൻജി മോഡലിലുമെങ്കിലും കരുത്ത് കുറവായിരിക്കും. മാനുവൽ ഗിയർബോക്സിൽ മാത്രമായിരിക്കും സിഎൻജി.
നിലവിൽ മാനുവൽ, ഓട്ടമാറ്റിക് മോഡലുകളിലായി ഇറങ്ങിയ സ്വിഫ്റ്റിന് 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെയാണ് വില. പെട്രോൾ മോഡലിനെക്കാൾ 90000 മുതൽ 95000 രൂപ വരെ വിലക്കൂടുതലും സിഎൻജി എൻജിന് പ്രതീക്ഷിക്കാം. ഏതൊക്കെ മോഡലിലാണ് സിഎൻജി പുറത്തിറക്കുക എന്ന വിവരം മാരുതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.