ADVERTISEMENT

ലണ്ടന്‍ ∙ യുകെയിലെ നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നു പ്രധാനമന്ത്രി ഋഷി സുനക്. വിദ്യാർഥി വീസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാൻ ഉൾപ്പടെയുള്ള മന്ത്രിമാർ  അണിയറയില്‍ തയാറാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Read also : ശിക്ഷ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമം; വീണ്ടും വിവാദത്തിലായി സുവെല്ല ബ്രേവർമാൻ

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പല വിധത്തിലുള്ള നടപടികളാണ് പരിശോധിച്ച് വരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ മേയ് 25 ന് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. ഇത് 7,00,000 എന്ന പുതിയ റെക്കോര്‍ഡില്‍ തൊടുമെന്നാണ് ആശങ്ക. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുക എന്ന ലക്ഷ്യം എത്രയെന്ന് പ്രഖ്യാപിക്കാന്‍ ഋഷി സുനക് തയാറായിട്ടില്ല. എന്നിരുന്നാലും ‌5,04,000 എന്ന നിലയില്‍ നിന്നും താഴ്ത്താന്‍ ലക്ഷ്യമിടുന്നതായി സുനക് വ്യക്തമാക്കി.

rishi-sunak-suella-braverman

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൺസർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്തതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ നെറ്റ് മൈഗ്രേഷൻ  കണക്ക്. മൈഗ്രേഷന്‍ ലെവല്‍ നിയന്ത്രിക്കുന്നതില്‍ പരാജയം വന്നതിനാൽ പൊതു ജനങ്ങളോട് മാപ്പ് പറയുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ജി7 സമ്മേളനത്തിന് എത്തിയ ഋഷി സുനക് തയാറായില്ല. എന്നാൽ മൈഗ്രേഷൻ  വളരെ ഉയര്‍ന്ന നിലയിലാണെന്ന് ഋഷി സുനാക് സമ്മതിച്ചു.

ഇത് നിയന്ത്രിച്ചാൽ വിദ്യാർഥി വീസക്കാരാണ് പ്രധാനമായും ഇരയാവുക. യുകെയിൽ പഠനത്തിനായി എത്തുന്ന വിദ്യാർഥി വീസയിലുള്ളവർ കുടുംബാംഗങ്ങളെ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇതു സംബന്ധിച്ച് ക്യാബിനറ്റില്‍ തര്‍ക്കങ്ങള്‍ നിലനിൽക്കുന്നുണ്ട് . ചാന്‍സലര്‍ ജെറമി ഹണ്ട്, വിദ്യാഭ്യാസ സെക്രട്ടറി ഗിലിയാന്‍ കീഗാന്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ക്ക് എതിരാണ്. എന്നാല്‍ യുകെയിലേക്ക് വിദേശ വിദ്യാർഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാന്നതിന് പല മന്ത്രിമാരും എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്.

ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്ക് എത്തുന്ന വിദേശ വിദ്യാർഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ മന്ത്രിമാര്‍ തീരുമാനത്തില്‍ എത്തിയതായും സൂചനയുണ്ട്. ഇതോടൊപ്പം പഠന ശേഷം രണ്ട് വർഷം ജോലി ചെയ്യാൻ അനുവദിക്കുന്ന പോസ്റ്റ്‌ സ്റ്റഡി വീസയും നിർത്തലാക്കിയേക്കും. എന്നാൽ പിഎച്ച്ഡി വിദ്യാർഥികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകില്ല.

English Summary : Rishi Sunak says he is ‘crystal clear’ that he wants to reduce immigration 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com