ADVERTISEMENT

ഡബ്ലിൻ ∙ അയര്‍ലൻഡിൽ കുട്ടികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യം പതിക്കുന്നത് തടയുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. പബ്ലിക് ഹെൽത്ത്‌  ആക്ട് 2023 ന്റെ പുതിയ വകുപ്പ് പ്രകാരമാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബറോടെ നിയന്ത്രണം നിലവില്‍ വരും.

കുട്ടികളുടെ സിനിമകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം പരസ്യം നല്‍കുന്നതിന് വിലക്കുണ്ടാകും. ഇതിന് പുറമെ പൊതുഗതാഗതം, സ്‌കൂളിന് 200 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലും പുകയില ഉൽപ്പന്നങ്ങളുടെ  പരസ്യം പാടില്ല. കുട്ടികള്‍ക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും കര്‍ശന നിരോധനം നടപ്പില്‍ വരുത്തും.

അയർലൻഡിലെ തൊഴിലിടങ്ങളിൽ പുകവലി നിരോധിച്ചതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോനലി ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. പുകവലിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയര്‍ത്താനും  പദ്ധതിയുണ്ട്.

English Summary:

Minister for Health Introduces Additional Measures to Protect Children from Tobacco and E-Cigarettes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com