ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഷ്ലെസ്വിഗ്  ഹോള്‍സൈ്ററന്‍ സംസ്ഥാനത്തു നിന്ന് 103 മില്യൻ ഡോളറിന്‍റെ കള്ളപ്പണം പിടിച്ചെടുത്തു. ഷ്ലെസ്വിഗ് ഫ്ലെന്‍സ്ബുര്‍ഗ് ജില്ലകള്‍ കൂടാതെ ഹാംബുര്‍ഗ് എന്നിവിടങ്ങളിലെ അപ്പാര്‍ട്ട്മെന്‍റിലും രണ്ട് കമ്പനി വിലാസങ്ങളിലും നടത്തിയ തിരച്ചിലിലാണ് ഷ്ലെസ്വിഗ് ഹോൾസ്റ്റീന്‍ സ്റ്റേറ്റ് ക്രിമിനല്‍ പൊലീസ് 103 ദശലക്ഷം യുഎസ് ഡോളറിലധികം വരുന്ന കള്ളപ്പണം വെള്ളിയാഴ്ച പിടിച്ചെടുത്തത്.

"പ്രോപ്പ് കോപ്പികള്‍" അല്ലെങ്കില്‍ "സിനിമ പണം" എന്നും അറിയപ്പെടുന്ന കള്ളനോട്ടുകള്‍ സൂക്ഷ്മപരിശോധനയില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാലും, നൈംദിന ഇടപാടുകളിലെ യഥാര്‍ഥ പണവുമായി ആശയക്കുഴപ്പത്തിലാകാന്‍ സാധ്യതയുള്ളതായി ജർമന്‍ ഫെഡറല്‍ ബാങ്കും അമേരിക്കന്‍ അധികാരികളും അവരെ തരംതിരിച്ചിട്ടുണ്ട്. അറസ്റ്റിലായ 42 വയസ്സുകാരനായ പ്രതി മുൻപ് യുഎസിലേക്ക് കള്ളപ്പണം കയറ്റുമതി ചെയ്തതായി സംശയിക്കുന്നു. 

English Summary:

German Police Seize $103 Million In Counterfeit Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com