ADVERTISEMENT

ലണ്ടൻ/പറവൂർ ∙ കിഴക്കൻ ലണ്ടനിലെ ഹാക്നിയിൽ വച്ചു വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തലയിൽ തുളച്ചുകയറിയ ബുള്ളറ്റ് പുറത്തെടുക്കാൻ ഇന്നു വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നു സൂചന. 29നു രാത്രി 9.20ന് നടന്ന വെടിവയ്പിൽ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്പതികളുടെ ഏകമകൾ ലിസേൽ മരിയയ്ക്കാണ് (10) വെടിയേറ്റത്.

മാതാപിതാക്കൾക്കൊപ്പം റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബുള്ളറ്റ് തലയിൽ ആഴത്തിൽ തുളച്ചു കയറിയതിനാൽ ആദ്യം നടത്തിയ ശസ്ത്രക്രിയയിൽ പുറത്തെടുക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള കുട്ടി ലണ്ടനിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

English Summary:

Malayali girl shot in London in critical condition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com