ADVERTISEMENT

ദോഹ∙ ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ലെഗസി പദ്ധതിയായ ജനറേഷൻ അമേസിങ്ങിന്റെ മൂന്നാമത് ഫെസ്റ്റിവലിന്  14ന് തുടക്കമാകും.

'ഓൾ ഇൻ ഗെയിം' എന്ന പ്രമേയത്തിൽ അറബ് ഐക്യം ആഘോഷിച്ചു കൊണ്ടുള്ള ജനറേഷൻ അമേസിങ് ഫെസ്റ്റിവൽ എജ്യൂക്കേഷൻ സിറ്റിയിലാണ് നടക്കുക. ഖത്തർ ഫൗണ്ടേഷന്റെ പങ്കാളിത്തത്തിൽ ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെയാണ് ആഘോഷം. ഫിഫ അറബ് കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങളെല്ലാം ഇത്തവണത്തെ ആഘോഷത്തിൽ ഒരുമിച്ചു ചേരും. 

അറബ് രാജ്യങ്ങളിലെ യുവജനങ്ങൾക്ക് സമൂഹങ്ങളെ വാർത്തെടുക്കൽ, സുസ്ഥിര വികസനം, സാമൂഹിക മാറ്റം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരം കൂടിയാണ് ഫെസ്റ്റിവൽ. ഫുട്‌ബോൾ വികസന ശിൽപശാലകളും നടക്കും. 18ന് അൽഖോറിലെ അൽ ബെയ്തിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ഫൈനൽ കാണാനും ജനറേഷൻ അമേസിങ് അംഗങ്ങളെത്തും. 

2010 ൽ തുടക്കമിട്ട ജനറേഷൻ അമേസിങ്ങ് ഫുട്‌ബോളിലൂടെ സാമൂഹിക വികസനമാണ് ലക്ഷ്യമിടുന്നത്.

 ഇതുവരെ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലുള്ള 7,25,000 പേർക്കാണ് ജനറേഷൻ അമേസിങ്ങിന്റെ പ്രയോജനം ലഭിച്ചത്.

English Summary : Generation Amazing Festival 2021 begins on 14th to celebrate Arab unity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com