ADVERTISEMENT

ദുബായ് ∙ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ 124, 125 നിലകളിലുള്ള 'അറ്റ് ദ് ടോപ്പിൽ' 60 ദിർഹത്തിനു സന്ദർശനം നടത്താൻ യുഎഇയിലെ താമസക്കാർക്ക്  അവസരം. വേനൽക്കാല  ഓഫറായി സെപ്റ്റംബർ 30 വരെ പൊതു അവധി ദിവസങ്ങളിലടക്കം ആനുകൂല്യം ലഭിക്കും.

 

ടിക്കറ്റ് കൗണ്ടറുകളിൽ സന്ദർശകർ ദേശീയ തിരിച്ചറിയൽ കാർഡ് കാണിക്കണം. ബുർജ് ഖലീഫ വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം. സൈറ്റ്: atthetop.ae. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയിൽ നിന്നുള്ള നഗരകാഴ്ചകൾ ആസ്വദിക്കാൻ നൂറുകണക്കിന് പേരാണ് ദിവസവും എത്തുന്നത്. ഹോട്ടൽ, ഉല്ലാസ മേഖലകൾ, നിരീക്ഷണകേന്ദ്രങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.

 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2010 ജനുവരി 4നാണ് ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ സിനിമകളും സാഹസിക പരിപാടികളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ആകർഷകമായ പുതുവത്സരാഘോഷങ്ങളിലൊന്നും ഇവിടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com