സൗദിയിൽ യുവതി ആറാം മാസം അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

New Born Baby | Shutterstock | Photo Contributor: Liudmila Fadzeyeva
SHARE

റിയാദ് ∙ സൗദി അറേബ്യയിൽ യുവതി ആറാം മാസത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

Also read : യുഎഇയിൽ മഴയും കാറ്റും തുടരും; ജാഗ്രതാ നിർദേശം

ഗർഭത്തിന്റെ അഞ്ചാം മാസത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ഇവരെ പ്രവേശിപ്പിച്ചിരുന്നു. യുവതിയും കുട്ടികളും ആരോഗ്യത്തോടെയുണ്ടെന്നും പ്രസവസമയത്തും ശേഷവും സങ്കീർണതകളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

കുട്ടികളുടെ ഒാരോരുത്തരുടെയും ഭാരം 1000 ഗ്രാം മുതൽ 1300 ഗ്രാം വരെയാണ്. കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നതിനാൽ ശ്വസിക്കാൻ സഹായിക്കുന്നതിനായി അവർ നിലവിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്. അവരുടെ അവസ്ഥ നിരന്തരം മെച്ചപ്പെടുന്നുണ്ടെന്നും പറഞ്ഞു.

English Summary: Saudi woman gives birth to 5 babies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS