കാർ വാങ്ങാനെത്തിയ ആളെ പറ്റിച്ചു പണം കൈക്കലാക്കി; പിടിവീണു, ജയിൽവാസം, ഒപ്പം പിഴയും അടയ്ക്കണം

SHARE

ദുബായ്∙ കാര്‍ വാങ്ങാനെത്തിയ കസ്റ്റമറെ പറ്റിച്ചു പണം തട്ടിയെടുത്ത തൊഴിലാളി പിടിയിൽ. ദുബായിലെ അൽ ക്വോസ് പ്രദേശത്തെ ഒരു കാർ ഷോറൂമിലെ തൊഴിലാളിയാണ് പിടിയിലായത്. 250,000 ദിർഹമാണ് ഇയാൾ ഒരു അറബ് വംശജനിൽ നിന്നു തട്ടിയെടുത്തത്. ഷോറൂമിലെത്തിയ അറബ് വംശജൻ പ്രദർശനത്തിനു വച്ചിട്ടുള്ള കാറ് വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.

Read Also: വീടിനു തീയിട്ടു രണ്ടുപേരെ കൊന്നു; സൗദിയിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

തുടർന്നു പ്രതിക്ക്  250,000 ദിർഹം നൽകി. എന്നാൽ വാഹനം കൃത്യസമയത്ത് എത്തിച്ചുകൊടുക്കാൻ പ്രതിക്കായില്ല. തുടർന്നു പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതിനും ഇയാൾ തയ്യാറായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഒരു മാസത്തെ ജയിൽ വാസത്തിനും തട്ടിയെടുത്ത പണം പിഴയായി ഈടാക്കാനും കോടതി വിധിച്ചു.

English Summary: court sentenced a car showroom employee who embezzled money from a customer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA