ഖത്തറില്‍ കെട്ടിടം തകർന്നത് അറ്റകുറ്റപ്പണിക്കിടെ; പ്രാഥമിക അന്വേഷണം നടത്തി

doha-building
തകര്‍ന്ന കെട്ടിടം (ചിത്രം -പെനിന്‍സുല)
SHARE

ദോഹ∙ മൻസൂറയിലെ ബിൻ ദുർഹാമിൽ 4 നില കെട്ടിടം തകർന്നുണ്ടായ അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. അറ്റകുറ്റപണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ വ്യക്തമാക്കി.

Also read: കാറോട്ടത്തിലെ മലയാളി താരോദയം; റൊടെക്സ് മാക്സ് ചാംപ്യൻഷിപ്പിൽ കോട്ടയം സ്വദേശി ജേതാവ്

ബുധനാഴ്ച രാവിലെ എട്ടരയോടെ അപകടം നടക്കുമ്പോൾ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടായിരുന്നു. ബന്ധപ്പെട്ട അധികൃതരുടെ അനുമതി തേടിയ ശേഷമാണോ പണികൾ നടത്തിയതെന്നും കെട്ടിടം തകരാൻ ഇത് കാരണമായോ എന്നും അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അപകടത്തിൽ ഒരു മരണമാണ് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സേർച് ആൻഡ് റെസ്‌ക്യൂ സംഘം രക്ഷപ്പെടുത്തിയ 2 സ്ത്രീകൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടം നടന്നയുടനെ 7 പേരെ രക്ഷപ്പെടുത്തിയിരുന്നു. പരുക്കേറ്റവർ ചികിത്സയിലാണ്. തിരച്ചിൽ ഇന്നലെയും തുടർന്നു. തകർന്ന കെട്ടിടത്തിലും സമീപ കെട്ടിടങ്ങളിലും താമസിച്ചിരുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. കുടുംബങ്ങളെ ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA