'ബീച്ചുകൾ വിപുലീകരിക്കും', ദുബായ് മാസ്റ്റർ പ്ലാൻ അംഗീകരിച്ച് ദുബായ് ഭരണാധികാരി
Mail This Article
ദുബായ്∙ ബീച്ചുകൾ വിപുലീകരിക്കാനുള്ള ദുബായ് മാസ്റ്റർ പ്ലാൻ അംഗീകരിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും. എമിറേറ്റിലെ പൊതുബീച്ചുകളുടെ ആകെ നീളം നാനൂറ് ശതമാനമായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. വിപുലമായ സൗകര്യങ്ങളോട് കൂടിയ പുതിയ ബീച്ചുകൾ തുറക്കുന്നതിനൊപ്പം നിലവിലുള്ളവ വികസിപ്പിക്കുകയും ചെയ്യും.
Read Also: 'വെള്ളക്കുപ്പികളും പ്ലാസ്റ്റിക് ബാഗുകളും വിമാനത്താവളത്തിലേക്ക് വേണ്ട'; സൗദി ഹജ് മന്ത്രാലയം
ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് പുതിയ പദ്ധതി. നിലവിൽ 21 കീലോമീറ്ററാണ് ദുബായിലെ ബീച്ചുകളുടെ ആകെ നീളം. ഇത് 105 കിലോമീറ്റർ ആക്കുകയാണ് ലക്ഷ്യം. 2025 ഓടെ പൊതുബീച്ചുകളിലെ സൗകര്യങ്ങൾ മൂന്നുറ് ശതമാനമാക്കി വർധിപ്പിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
English Summary:dubai ruler agreed dubai master plan.