'താമസസ്ഥലം ചൂതാട്ട കേന്ദ്രമാക്കി'; അറസ്റ്റ്; ചൂതുകളിക്കെത്തിയ 19 പേരും പിടിയിലായി

gambling
SHARE

ദോഹ∙ ഖത്തറില്‍ താമസസ്ഥലം ചൂതാട്ട കേന്ദ്രമാക്കിയ വ്യക്തിയെയും ചൂതുകളിക്കാനെത്തിയ 19 പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 1,74,508 റിയാലും 10,200 ഡോളറും പിടിച്ചെടുത്തു. താമസിക്കുന്ന സ്ഥലം ചൂതാട്ട കേന്ദ്രമാക്കിയ ആളെയും പണം വച്ചു ചൂതുകളിക്കാനെത്തിയ 19 അറബ്, ഏഷ്യന്‍, യൂറോപ്യന്‍ വംശജരെയുമാണ് ആഭ്യന്തര മന്ത്രാലയത്തിലെ അല്‍ റയാന്‍, അല്‍ ഷമാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്.

Read Also: സ്മാർട്ടാകാൻ അബുദാബി; നാൽക്കവലകളിലെ തിരക്ക് അഴിക്കാൻ നിർമിത ബുദ്ധി

ചൂതാട്ട കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 1,74,508 റിയാലും 10,200 ഡോളറും മറ്റ് വിവിധ കറന്‍സികളും കൂടാതെ ചൂതു കളിക്കുന്ന സാമഗ്രികള്‍, മദ്യം എന്നിവയും പിടിച്ചെടുത്തു. പ്രതികളെ കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

English Summary: man arrested for turning his residence into a gambling center.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS