ADVERTISEMENT

ജിദ്ദ∙ സുഗമമായ യാത്രയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള ലഗേജുകൾ വിലക്കി വീണ്ടും ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് വിമാനത്താവള അധികൃതർ. ലഗേജുകൾ നിഷ്‌കർഷിച്ച തരത്തിൽ മാത്രമേ യാത്രക്കാർ കൊണ്ടുവരാവൂ എന്ന് ആവശ്യപ്പെട്ടു. 

കയറുകൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, തുണി കൊണ്ട് കെട്ടിയ ബാഗേജുകൾ, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകൾ, ടിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിലുമധികം തൂക്കമുള്ള ലഗേജുകൾ, തുണി സഞ്ചികളിലെ ലഗേജുകൾ, നീളം കുടിയ വള്ളികളുള്ള ബാഗുകൾ എന്നിവയുമായി യാത്രയ്ക്ക് വരാൻ പാടില്ലെന്ന് അധികൃതർ ആവർത്തിച്ചു.

English Summary:

Passengers may bring luggage only as specified: Jeddah Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com