ADVERTISEMENT

ദുബായ് ∙ വിവിധ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മാർസ് ഹോൾഡിങ്സിന്‍റെ ലോഗോ ദുബായിൽ പ്രകാശനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മുസ്തഫ മാർസ്, മുഹമ്മദ് റാഫി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്‍റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ഫൗണ്ടർ എ. കെ. ഫൈസലും ചെയർമാൻ സൈനുദ്ദീനും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.ഷാഫി അൽ മുർഷിദി, തൊൽഹത്ത്പ്പ്, ചാക്കോ ഊളക്കാടൻ, സി. മുനീർ, ബഷീർ, ഷാഫി നെച്ചിക്കാട്ടിൽ, നിജിൽ ഇബ്രാഹിം, യാസിർ, ഷിറാസ്, ഫൈസൽ ഇബ്രാഹിം, സി. എ. അനിൽ, ഈപ്പൻ തുടങ്ങിയവർ  സംബന്ധിച്ചു.

ടെക്പ്രോ സൊല്യൂഷൻസ്, അൽബിസ് ബിസിനസ് സർവീസ്, കംപ്യൂട്ടർ നിച്, ടെക്സയിൻ ഡിസ്ട്രിബ്യൂഷൻ, ബി2ബി ഇന്‍റർനാഷനൽ സർവീസസ്, ടെക്പ്രോ എൻജിനീയറിങ്, മാർസ് ബിൽഡേർസ് & പ്രോപ്പർട്ടീസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇനി മുതൽ മാർസ് ഹോൾഡിങ്സിന്‍റെ കീഴിലാണ് പ്രവർത്തിക്കുക. രണ്ടു പതിറ്റാണ്ടിലേറെയായി സെക്യൂരിറ്റി സിസ്റ്റം ആൻഡ് ബിൽഡിങ് ഓട്ടോമേഷൻ മേഖലയിൽ രാജ്യത്തെ ശ്രദ്ധേയമായ കമ്പനിയാണ് ഇവരുടേത്. ഈ രംഗത്ത് ദുബായ് ഗവൺമെന്‍റിന്‍റെ അംഗീകൃത സെക്യൂരിറ്റി സിസ്റ്റം കമ്പനിയും കൂടിയാണ് ഇത്.

വിവിധ ബിസിനസ് മേഖലകളെ മികച്ച രീതിയിൽ ഏകോപിപ്പിക്കാനും ഉപയോക്താക്കൾക്കും നിക്ഷേപകർക്കും സംതൃപ്തി നിറഞ്ഞ സേവനങ്ങൾ നൽകുവാനും വേണ്ടിയാണ് മാർസ് ഹോൾഡിങ്സിന്‍റെ കമ്പനി രൂപീകരിച്ചതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മുസ്തഫ മാർസ്, മുഹമ്മദ് റാഫി എന്നിവർ പറഞ്ഞു. ദുബായ്, അബുദാബി, അൽ ഐൻ തുടങ്ങിയ സ്ഥലങ്ങളിൽ ഓഫിസുകൾ ഉള്ള ഇവർക്ക് എല്ലാ ജിസിസി രാജ്യങ്ങളിലേക്ക് വിപുലപെടുത്താൻ പദ്ധതിയുണ്ട്. അടുത്ത് തന്നെ സൗദി അറേബ്യയിൽ തങ്ങളുടെ സ്ഥാപനം തുറക്കുമെന്ന് മുസ്തഫ മാർസ്, മുഹമ്മദ്‌ റാഫി എന്നിവർ അറിയിച്ചു.

English Summary:

Mars Holdings Logo Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com