ADVERTISEMENT

മലപ്പുറം ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ അതിഥികളായി ഉംറ നിർവഹിക്കാനുള്ള സംഘത്തിലേക്ക് ഇത്തവണ കേരളത്തിൽ നിന്നു 2 പേർ. എസ്‌സിഇആർടി റിസർച്ച് ഓഫിസറും കേരള സിലബസ് പാഠപുസ്തകങ്ങളുടെ അറബിക്, ഉറുദു വിഭാഗം അക്കാദമിക കോഓർഡിനേറ്ററുമായ ഡോ.എ.സഫീറുദ്ദീൻ, കെഎൻഎം സംസ്ഥാന സെക്രട്ടറിയും എടവണ്ണ ജാമിഅ നദ്‌വിയ്യ ട്രസ്റ്റ് ബോർഡ് സെക്രട്ടറിയുമായ എം.ടി.അബ്ദുസ്സമദ് സുല്ലമിക്കുമാണ് ക്ഷണം ലഭിച്ചത്. സഫീറുദ്ദീൻ തിരുവനന്തപുരം സ്വദേശിയും അബ്ദുസ്സമദ് സുല്ലമി മലപ്പുറം കീഴുപറമ്പ് സ്വദേശിയുമാണ്.

സൗദിയിലെ ഇസ്‌ലാമിക മന്ത്രാലയത്തിനു കീഴിൽ സംഘടിപ്പിക്കുന്ന യാത്രയിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തിലേറെപ്പേർക്കാണ് ക്ഷണം. ഇന്ത്യയിൽ നിന്ന് അൻപതോളം പേരുണ്ട്. മാർച്ച് 5ന് ഡൽഹിയിലെ സൗദി എംബസിയിൽ ഇവർക്ക് യാത്രയയപ്പുണ്ടാകും. ഡൽഹിയിൽ നിന്ന് 6നാണ് യാത്ര പുറപ്പെടുക. സൗദിയിൽ അവിടത്തെ മന്ത്രാലയത്തിലെ ഉന്നതർ അതിഥികളെ സ്വീകരിക്കും. 10 ദിവസത്തെ മക്ക, മദീന സന്ദർനങ്ങൾക്കു ശേഷം 17ന് മടങ്ങും.

English Summary:

Two people from Kerala are among the group invited to perform Umrah as guests of the Saudi ruler.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com