നഴ്‌സുമാർക്ക് ഒഎസ്‌സിഇ പരിശീലന കേന്ദ്രവുമായി ഫ്ലൈവേൾഡ്
Mail This Article
ദുബായ് ∙ ഓസ്ട്രേലിയയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒബ്ജക്റ്റീവ് സ്ട്രക്ചേഡ് ക്ലിനിക്കൽ എക്സാമിനേഷൻ (ഒഎസ്‌സിഇ) പരിശീലന കേന്ദ്രം തുറന്ന് ഫ്ലൈവേൾഡ്. റജിസ്റ്റേർഡ് നഴ്സ് ആകുന്നതിനുള്ള നടപടി ക്രമങ്ങളിൽ പ്രധാനമാണ് ഒഎസ്‌സിഇ. നഴ്‌സുമാർക്ക് അവരുടെ ക്ലിനിക്കൽ കഴിവുകൾ വികസിപ്പിക്കാനും പരിഷ്കരിക്കാനും ഇവിടെ പരിശീലനം ലഭിക്കും. ഫ്ലൈവേൾഡിന്റെ മൈഗ്രേഷൻ/സ്റ്റഡി എബ്രോഡ് സേവനങ്ങൾ ഉടൻ തന്നെ കുവൈത്ത്, ഖത്തർ, സൗദി എന്നിവിടങ്ങളിൽ കൂടി വ്യാപിപ്പിക്കുമെന്നു ഗ്രൂപ്പ് സിഇഒ റോണി ജോസഫ്, താര എസ് നമ്പൂതിരി, ഡാനിയൽ ജോണി എന്നിവർ പറഞ്ഞു. കൃത്യമായ ഫയലിങ്ങില്ലെങ്കിൽ ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സാധ്യമല്ലെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ വർഷം മാത്രം 4400 പേരാണ് ഫ്ലൈവേൾഡ് വഴി മൈഗ്രേഷൻ നേടിയത്. വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്കും സേവനം നൽകുന്നുണ്ട്. പഠനാവശ്യത്തിനു പോകുന്നവരുടെ കഴിവും അഭിരുചിയും അനുസരിച്ചുള്ള കോഴ്സുകളാണ് സ്ഥാപനം വഴി നിർദേശിക്കുകയെന്നും അവർ പറഞ്ഞു.