ADVERTISEMENT

ദുബായ് ∙ മഞ്ഞുമ്മൽ ബോയ്സിനു പ്രേക്ഷകർ സമ്മാനിച്ച വിജയം പോലെ തന്നെ പ്രധാനമാണ് കമൽഹാസനൊപ്പം സിനിമ കാണാൻ സാധിച്ചതെന്നു സംവിധായകൻ ചിദംബരം. ഗുണയുടെ സംവിധായകൻ സന്താന ഭാരതിക്കും കമൽഹാസനുമൊപ്പം മഞ്ഞുമ്മൽ ബോയ്സ് തിയറ്ററിൽ കാണാൻ സാധിച്ചതാണ് വലിയ വിജയം.

സംഭവ കഥ സിനിമയാക്കുമ്പോൾ തുടക്കം മുതൽ വെല്ലുവിളിയുണ്ടായിരുന്നു. ഒന്നര വർഷം പ്രീ പ്രൊഡക്‌ഷൻ ജോലികൾക്കു വേണ്ടി വന്നു. അണിയറ പ്രവർത്തകരും അഭിനേതാക്കളും നൽകിയ പിന്തുണയാണ് ചിത്രം പൂർത്തിയാക്കാൻ സഹായിച്ചത്. കലാസംവിധായകൻ അജയൻ ചാലിശേരിയുടെ ഉറപ്പും പിന്തുണയും എടുത്തു പറയണം. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ദുബായിൽ എത്തിയതായിരുന്നു സംവിധായകനും അഭിനേതാക്കളും.

English Summary:

Team Members Celebrated the Success of Manjummal Boys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com