ADVERTISEMENT

അബുദാബി∙ യുഎഇയിൽ ഞായർ മുതൽ ചൊവ്വ വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെ തുടർന്ന് താപനില കുറയും. ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. തെക്കു കിഴക്കു ഭാഗത്തുനിന്ന് വീശിയടിക്കുന്ന കാറ്റ് വടക്കു കിഴക്ക് ദിശയിലേക്കും പിന്നീട് വടക്കുപടിഞ്ഞാറ് ദിശയിലേക്കും നീങ്ങും. മണൽ കാറ്റ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയ്ക്കും. ദൃശ്യപരിധി കുറയുന്നത് സുഗമമായ ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കും. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അബുദാബിയിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയുമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

ദൂരക്കാഴ്ച കുറയുന്നത് വിമാന ഗതാഗതത്തെയും ബാധിച്ചേക്കും. വിമാനത്താവളത്തിലേക്കു പുറപ്പെടും മുൻപ് സമയമാറ്റത്തെക്കുറിച്ച് അതാതു എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

English Summary:

Heavy rain with thunder is possible in the UAE from Sunday to Tuesday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com