ADVERTISEMENT

മ​ദീ​ന ∙ മൂ​ന്നാം ത​വ​ണയും മ​ദീ​ന​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് രാജ്യാന്തര വിമാന​ത്താ​വ​ളം മധ്യപൂർവദേശത്തെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​മാ​യി വീ​ണ്ടും തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2020, 2021 വ​ർ​ഷ​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ മി​ക​ച്ച നൂ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മ​ദീ​ന വി​മാ​ന​ത്താ​വ​ള 50–ാം സ്ഥാ​ന​ത്താ​ണ്. വി​മാ​ന​ത്താ​വ​ള മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​വാ​ർ​ഡു​ക​ളി​ലൊ​ന്നാ​യാ​ണ്​ ഈ ​അ​വാ​ർ​ഡി​നെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ർ​വേ പ്ര​കാ​രം ന​ട​ന്ന വോ​ട്ടി​ലൂ​ടെ​യാ​ണ്​​ അ​വാ​ർ​ഡ്​ ന​ൽ​കു​ന്ന​ത്.

മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ്‌​കൈ​ട്രാ​ക്‌​സ് വേ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ലും ഉപഭോക്താ​ക്ക​ൾ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​മാ​യി വോ​ട്ട് ചെയ്തതിലും അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ മ​ദീ​ന വി​മാ​ന​ത്താ​വ​ള ഓ​പ​റേ​റ്റി​ങ് ക​മ്പ​നി സിഇഒ എ​ൻ​ജി​നീ​യ​ർ സു​ഫ്​​യാ​ൻ അ​ബ്​​ദു​ൽ സ​ലാം പ​റ​ഞ്ഞു. മി​ക​ച്ച രാജ്യാന്തര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​ടം​നേ​ടി​യ മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ന്​ നി​ര​വ​ധി ​ദേ​ശീ​യ, പ്രാ​ദേ​ശിക അ​വാ​ർ​ഡു​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും ലഭിച്ചിട്ടുണ്ട്.

English Summary:

Amir Mohammad Bin Abdulaziz International Airport is the Best in the Middle East

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT