ADVERTISEMENT

ദുബായ് ∙ യുഎഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെ. പി. ഗ്രൂപ്പിന് കീഴിലുള്ള ഫോര്‍ സ്‌ക്വയര്‍ റസ്‌റ്ററന്‍റിന്‍റെ ഏഴാമത് ശാഖ ഖിസൈസ് അൽ വാസൽ വില്ലേജിലെ പള്ളിക്ക് സമീപം പ്രവര്‍ത്തനമാരംഭിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാർ, പാണക്കാട് സയ്യിദ് അസീലലി ശിഹാബ് തങ്ങൾ, കെപി ഗ്രൂപ്പ് ചെയർമാൻ കെ. പി. കുഞ്ഞബ്ദുള്ള ഹാജി, മാനേജിങ് ഡയറക്ടര്‍ കെ. പി. മുഹമ്മദ്, അല്‍ വാസൽ പ്രൊജക്ട് മാനേജർ അബ്ദുൽ അസീസ്, അറബ് പ്രമുഖനായ ഇബ്രാഹിം ഹൗഖൽ, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് എം. എ. റസാഖ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി. ടി. ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, സീഷെൽ ഗ്രൂപ്പ് ചെയർമാൻ ഹമീദ് ഹാജി നരിക്കോളി, കെ. പി. ഗ്രൂപ്പ് ഡയറക്ടർ കെ. പി. ആഷിഖ്  തുടങ്ങി മത സാമൂഹിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സംബന്ധിച്ചു.

വിവിധ രാജ്യക്കാരായ ഷെഫുമാരാണ് അറബിക്, ഇന്ത്യന്‍, കോണ്‍ടിനെന്‍റല്‍ വിഭവങ്ങള്‍ തയാറാക്കുന്നത്. പ്രശസ്തമായ കോഫികളും ജ്യൂസ്, ഷവര്‍മ, അറബിക് വിഭവങ്ങളും കേരളീയ ഭക്ഷണ ഇനങ്ങളും ലഭ്യമാണ്. ആകർഷണീയമായ ചുറ്റുപാടോടെയാണ് റസ്റ്ററന്‍റ് സജ്ജമാക്കിയിരിക്കുന്നതെന്ന് കെ. പി. മുഹമ്മദ് പറഞ്ഞു. 19 വർഷത്തോളമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ. പി. ഗ്രൂപ്പിന് കീഴില്‍ കെ. പി. മാര്‍ട്ട് എന്ന പേരില്‍ 12 സൂപ്പര്‍ മാര്‍ക്കറ്റുകളും ഫോര്‍ സ്‌ക്വയര്‍ എന്ന പേരില്‍ 7 റസ്‌റ്ററന്‍റുകളും കെപി ഇന്‍റര്‍നാഷനല്‍ ജനറല്‍ ട്രേഡിങ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ് (ഐടി സൊല്യൂഷന്‍സ്), കെ. പി. ചായ്, റിയൽ എസ്റ്റേറ്റ് എന്നീ കമ്പനികളുമുണ്ട്. 

English Summary:

Four Square Cafe and Restaurant at Qusais Al Wasl Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com