ADVERTISEMENT

അബുദാബി∙ നാഫിസ് അവാർഡിന്റെ രണ്ടാം ഘട്ടത്തിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി ബുർജീൽ ഹോൾഡിങ്‌സ്. ആരോഗ്യ മേഖലയിൽ സ്വദേശി പ്രതിഭകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ പരിശ്രമങ്ങൾക്കാണ് ഈ അംഗീകാരം. അബുദാബിയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.

 'പ്രോജക്ട്സ് ഓഫ് ദ് ഫിഫ്റ്റി' അജണ്ടയുടെ ഭാഗമായി ആരംഭിച്ച നാഫിസ് അവാർഡിന്റെ പ്രധാന ലക്‌ഷ്യം എമിറാത്തി പൗരന്മാരെ  സ്വകാര്യമേഖലയിൽ  ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ്. വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും എമിറാത്തി ടാലന്‍റ് കോംപറ്റീറ്റീവ് കൗൺസിൽ ചെയർമാനുമായ  ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച നാഫിസ് അവാർഡ് സ്വകാര്യ, ബാങ്കിങ് മേഖലകളിൽ നിന്നുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് 2023-2024 വർഷത്തെ രണ്ടാം ഘട്ടത്തിൽ അംഗീകരിച്ചത്. രണ്ടു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി മൂന്ന് അവാർഡുകളാണ് ബുർജീൽ ഹോൾഡിങ്സ് നേടിയത്. വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ബുർജീലിന് ലഭിച്ച അവാർഡ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഏറ്റുവാങ്ങി. ബുർജീൽ ഹോൾഡിങ്ങസിലെ ഓങ്കോളജി സർവീസസ് ഡയറക്ടർ പ്രഫ.ഹുമൈദ് അൽ ഷംസി, ബുർജീൽ ഡേ സർജറി സെന്‍റർ അൽറീം ഐലൻഡിലെ   കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്  ഡോ.മറിയം അൽ സുവൈദി എന്നിവർക്കാണ് വ്യക്തികളുടെ വിഭാഗത്തിൽ ഒന്നാമതുള്ള പുരസ്കാരം. ആയിഷ അൽ മഹ്രി, ഡെപ്യൂട്ടി സിഇഒ, ബുർജീൽ മെഡിക്കൽ സിറ്റി; നാസർ അൽ റിയാമി, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ - പ്രോജക്ട്, ബുർജീൽ ഹോൾഡിങ്സ്; സാറ അൽ കത്തീരി, ന്യൂട്രീഷനിസ്റ്റ്, ബുർജീൽ മെഡിക്കൽ സിറ്റി, എന്നിവരെയും ആദരിച്ചു.

പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ആരോഗ്യ സംരക്ഷണ മേഖലയിൽ അവരുടെ കരിയർ മുന്നേറ്റത്തിനുള്ള വഴികൾ സുഗമമാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ് ഈ പുരസ്കാരമെന്ന്  ഡോ. ഷംഷീർ പറഞ്ഞു.

ബുർജീൽ ഹോൾഡിങ്സിൽ നിലവിൽ ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരുൾപ്പെടെ നിരവധി യുഎഇ പൗരന്മാരാണ് ജോലി ചെയ്യുന്നത്. എമിറാത്തി പൗരന്മാരെ ആരോഗ്യമേഖലയിലേക്ക് ആകർഷിക്കാൻ  സർക്കാരുമായി ചേർന്ന് ബുർജീൽ ഹോൾഡിങ്‌സ് സജീവമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. നിരവധി ശില്പശാലകളും പരിശീലന സംരംഭങ്ങളും നഫീസ് പ്രോഗ്രാമുമായി സഹകരിച്ച് എമിറാത്തി ആരോഗ്യ പ്രവർത്തകർക്കായി നടത്തി.  വിദ്യാർത്ഥികൾക്കായി ഇന്‍റേൺഷിപ്പുകളും വികസന പദ്ധതികളും ഉൾക്കൊള്ളുന്ന പ്രോഗ്രാമുകൾ ഗ്രൂപ്പ് വിഭാവനം ചെയ്തിട്ടുണ്ട്.

English Summary:

Burjeel Holdings recognized for Indigenous Labor Empowerment at Nafis Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com