ADVERTISEMENT

ജിദ്ദ ∙ സംസ്ഥാന ഹജ് ഗ്രൂപ്പ് വഴി ഹജ് കര്‍മ്മത്തിന് എത്തിയ ആദ്യസംഘത്തിന് ജിദ്ദ വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. 166 തീര്‍ഥാടകരാണ് പ്രഥമ യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 10.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ എക്സ് 3011 നമ്പര്‍ വിമാനം വിമാനം പുലർച്ചെ സൗദി സമയം 5.00 ന് ജിദ്ദ വിമാനത്താവളത്തിൽ എത്തി.

ഹാജിമാർക്ക് ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടിനും വൈകിട്ട് മൂന്നിനുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍. രണ്ടു വിമാനങ്ങളിലും 166 വീതം യാത്രക്കാരുണ്ടായിരിക്കും.

the-first-hajj-group-was-received-at-jeddah-airport3
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാരെ മക്കയിൽ സ്വീകരിക്കുന്നു.
the-first-hajj-group-was-received-at-jeddah-airport4
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാരെ മക്കയിൽ സ്വീകരിക്കുന്നു.
the-first-hajj-group-was-received-at-jeddah-airport5
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാരെ മക്കയിൽ സ്വീകരിക്കുന്നു.
the-first-hajj-group-was-received-at-jeddah-airport2
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാരെ മക്കയിൽ സ്വീകരിക്കുന്നു.
the-first-hajj-group-was-received-at-jeddah-airport1

ഹജ് മന്ത്രി വി. അബ്ദുറഹിമാന്‍, സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എം.പിമാരായ ഡോ. എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, അഹമ്മദ് ദേവര്‍കോവില്‍, പി.ടി.എ. റഹീം, മുഹമ്മദ് മുഹ്സിന്‍, പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുല്ല, മറ്റ് ജനപ്രതിനിധികള്‍, ഹജ് കമ്മിറ്റി അംഗങ്ങള്‍, വിമാനത്താവള അധികൃതര്‍ തുടങ്ങിയവര്‍ തീര്‍ഥാടകരെ യാത്രയാക്കാൻ കരിപ്പൂരിൽ എത്തിയിരുന്നു.

English Summary:

The first Hajj Group was Received at Jeddah Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com