ADVERTISEMENT

ദുബായ് ∙ സ്വദേശി പ്രമുഖൻ ഹമദ് ബിൻ സുഹൈൽ അൽ ഖൈലി അന്തരിച്ചതായി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദിന്‍റെ ഓഫിസ് അറിയിച്ചു. യുഎഇയുടെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ സൈനികസഹചാരിയായാണ് അൽ ഖൈലി അറിയപ്പെട്ടിരുന്നത്.

പ്രസിഡന്‍റിന്‍റെ ഓഫിസ് ഹമദ് ബിൻ സുഹൈൽ അൽ ഖൈലി കുടുംബത്തെ അനുശോചനം അറിയിച്ചു. ഈ മാസം ആദ്യം ഷെയ്ഖ് സായിദിന്‍റെ മറ്റൊരു അടുത്ത സുഹൃത്ത് ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്‍ അന്തരിച്ചിരുന്നു. 1920 കളിലാണ് അൽ ഖൈലി ജനിച്ചത്. സ്ഥാപക പിതാവിന്‍റെ സൈനിക അകമ്പടി സേവിച്ച ശേഷം ലഫ്. ജനറലാകുന്നതുവരെ അദ്ദേഹം വിവിധ റാങ്കുകളിലൂടെ ഉയർന്നു. യുഎഇയുടെ ദീർഘദർശികളിലൊരാളായി ആദരിക്കപ്പെട്ട അദ്ദേഹത്തിന് 2005-ൽ അബുദാബി അവാർഡ് ലഭിച്ചു.

English Summary:

Hamad Bin Suhail Al Khaili Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com