ADVERTISEMENT

ദുബായ് ∙ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ മികച്ച പ്രകടനം നടത്തിയതിന് ഇന്ത്യൻ എംബസിക്കും ഇന്ത്യൻ കോൺസുലേറ്റിനും യുഎഇ വിദേശകാര്യ മന്ത്രാലയം എക്സലൻസ് അവാർഡ്. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ജനറൽ സതീഷ്കുമാർ ശിവനും അവാർഡുകൾ ഏറ്റുവാങ്ങി.

എംബസി വിഭാഗത്തിലും കോൺസുലേറ്റ് വിഭാഗത്തിലും ഒരുപോലെ എക്സലൻസ് അവാർഡ് നേടിയ ഏക രാജ്യം ഇന്ത്യയാണ്. ഇന്ത്യൻ സമൂഹത്തിന് എംബസിയും കോൺസുലേറ്റും നൽകുന്ന സേവനമികവും അവാർഡിന് പരിഗണിച്ചു. 

English Summary:

UAE Honours Indian Embassy, Consulate At Minister of Foreign Affairs Excellence Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com