ADVERTISEMENT

റിയാദ് ∙ ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. സീസണിലെ 31 മത്സരങ്ങളില്‍ നിന്ന് 35 ഗോളുമായാണ് പോര്‍ച്ചുഗീസ് താരം ടോപ് സ്‌കോററായത്. സൗദി പ്രോ ലീഗിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോര്‍ഡ് കുറിച്ചത്.

അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് റൊണാള്‍ഡോ ഗോള്‍ നിരയിൽ  ഒന്നാമതെത്തിയത്. മത്സരത്തില്‍ രണ്ട് ഗോളുകളാണ് അടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും 69-ാം മിനിറ്റിലുമാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയിക്കുകയും ചെയ്തു. സൗദി ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ മൊറോക്കന്‍ ഫോര്‍വേര്‍ഡ് അബ്ദുറസാഖ് ഹംദല്ലയെയാണ് റൊണാള്‍ഡോ മറികടന്നത്. 2019ല്‍ ഹംദല്ല ഒരു സീസണില്‍ 34 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

ചിത്രത്തിന് കടപ്പാട്: അൽ നസർ
ചിത്രത്തിന് കടപ്പാട്: അൽ നസർ

കൂടാതെ നാല് വ്യത്യസ്ത ലീഗുകളിലെ ടോപ് സ്‌കോററാകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ. സൗദി പ്രോ ലീഗിന് മുന്‍പ് ലാ ലീഗ, സീരി എ, ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് എന്നീ ലീഗുകളിലാണ് റൊണാള്‍ഡോ ടോപ് സ്‌കോററായത്.

English Summary:

Cristiano Ronaldo After Breaking Saudi Pro League Record

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com